സൗ​ദി​യി​ൽ മരിച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Thursday, January 20, 2022 11:06 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സൗ​ദി ദ​മാ​മി​ന​ടു​ത്ത് ജോ​ലി​സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മീ​ന​ങ്ങാ​ടി സ്വ​ദേ​ശി വി​ഷ്ണു​ക​ണ്ണ​ന്‍റെ (22) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഡി​സം​ബ​ർ 15 നാ​ണ് വി​ഷ്ണു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം വി​ശ​ദ​മാ​യ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. തൊ​ഴി​ലു​ട​മ​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​രി​പ്പൂ​രെ​ത്തി​യ​ത്. വി​ഷ്ണു​വി​ന്‍റെ അ​മ്മ സു​നി​ത​യു​ടെ കാ​ര​ച്ചാ​ലി​ലെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​രം.