പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രെ പി​രി​ച്ചു​വി​ടാ​ൻ നീ​ക്കം
Thursday, January 20, 2022 12:19 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി​ക​ളു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ നി​യ​മി​ച്ച ക​മ്മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രെ പി​രി​ച്ചു​വി​ട്ടു പു​തി​യ​താ​യി നി​യ​മ​നം ന​ട​ത്താ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. 2014 ൽ ​താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​യി​ൽ ക​യ​റി​യ​വ​രെ പി​രി​ച്ചു​വി​ട്ട് പു​തി​യ നി​യ​മ​ന​ത്തി​നാ​യു​ള്ള പ​രീ​ക്ഷ 22നു ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. അ​തി​നി​ടെ തു​ച്ഛ​മാ​യ വേ​ത​നം പ​റ്റി വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്ത ത​ങ്ങ​ളെ കോ​വി​ഡ് കാ​ല​ത്ത് പി​രി​ച്ചു​വി​ടു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2014ൽ ​വ​യ​നാ​ട്ടി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ണെ​ന്നു ക​ണ്ട് 2017 ൽ ​എ​ല്ലാ ടി​ഇ​ഒ ഓ​ഫീ​സു​ക​ളി​ലും ഒ​രു സോ​ഷ്യ​ൽ വ​ർ​ക്ക​റെ വീ​തം നി​യ​മി​ച്ചി​രു​ന്നു. നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 34 ദ​ളി​ത് വി​ഭാ​ഗ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 40 പേ​ർ ക​മ്മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ണ്ട്. ഇ​വ​രെ പി​രി​ച്ചു വി​ട്ടു ശ​ന്പ​ള വ​ർ​ധ​ന​വോ​ടെ പു​തി​യ ആ​ളു​ക​ളെ നി​യ​മി​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള​വ​രു​ടെ സേ​വ​ന കാ​ലാ​വ​ധി മാ​ർ​ച്ച് 31നു ​അ​വ​സാ​നി​ക്കും. ഇ​വ​ർ​ക്ക് 20,000 രൂ​പ ഓ​ണ​റേ​റി​യ​മ​ല്ലാ​തെ മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നു​മി​ല്ല.

പു​തി​യ​താ​യി നി​യ​മി​ക്കു​ന്ന​വ​ർ​ക്ക് 29,540 രൂ​പ​യാ​ണ് ശ​ന്പ​ളം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ നി​യ​മ​ന​ത്തി​നു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ നി​ല​വി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ​ക്ഷെ ജോ​ലി പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന അ​ട​ക്ക​മു​ള്ള പ​രി​ഗ​ണ​ന ഇ​ല്ലെ​ന്ന് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ പ​റ​യു​ന്നു. എം​എ​സ്ഡ​ബ്ല്യു, എം​എ സൈ​ക്കോ​ള​ജി, എം​എ ആ​ന്ത്ര​പോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ 26 പേ​രെ​യാ​ണ് ക​മ്മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രാ​യി 2014ൽ ​വ​യ​നാ​ട്ടി​ൽ നി​യ​മി​ച്ച​ത്.

എ​ഴു​ത്തു പ​രീ​ക്ഷ​യും ഇ​ന്‍റ​ർ​വ്യു​വും ന​ട​ത്തി ഒ​രു മാ​സ​ത്തെ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കി​യാ​ണ് വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു വേ​ണ്ടി സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രെ നി​യ​മി​ച്ച​ത്. പ​ദ്ധ​തി വി​ജ​യി​ച്ച​തി​നെ തു​ട​ർ​ന്നു സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ടെ നി​യ​ന്ത്ര​ണം പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ലേ​ക്ക് മാ​റ്റു​ക​യും 2017 മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കു​ക​യും ചെ​യ്തു. 2014 മു​ത​ൽ വ​ർ​ഷാ​വ​ർ​ഷം സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ടെ സേ​വ​ന കാ​ലാ​വ​ധി പു​തു​ക്കി ന​ൽ​കി വ​രു​ക​യാ​യി​രു​ന്നു ഇ​തു​വ​രെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്.

ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ത​ത്കാ​ലി​ക​ക്കാ​രെ പി​രി​ച്ചു​വി​ട്ട് അ​നു​ഭ​വ​മി​ല്ലാ​ത്ത​വ​രെ നി​യ​മി​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യെ​ന്നും സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ നി​ര​വ​ധി ത​വ​ണ വ​കു​പ്പ് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യി​ട്ടും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​വെ​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​തി​നു​ള്ള ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ക​മ്മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രെ നി​യ​മി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ലെ ത​ട​സ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ടെ ദൗ​ത്യം. അ​തോ​ടൊ​പ്പം പ​രി​ശീ​ല​ന​ങ്ങ​ൾ, ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ, കൗ​ണ്‍​സ​ലിം​ഗ് എ​ന്നി​വ​യി​ലൂ​ടെ ആ​ദി​വാ​സി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക​യെ​ന്ന​തും സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രു​ന്നു.

ഭാ​രി​ച്ച വേ​ത​നം വാ​ങ്ങു​ന്ന വ​കു​പ്പി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന​പ്പോ​ൾ സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ ആ​ദി​വാ​സി​മേ​ഖ​ല​ക​ളി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ത​ങ്ങ​ളോ​ടു സ​ർ​ക്കാ​ർ മാ​നു​ഷി​ക പ​രി​ഗ​ണ​ന പോ​ലും കാ​ട്ടു​ന്നി​ല്ലെ​ന്നും സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ പ​റ​യു​ന്നു.