അ​ന്പ​ല​വ​യ​ലി​ൽ ഇ​ന്നു​മു​ത​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Thursday, January 20, 2022 12:18 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ഡൈ​ന ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ അ​ന്പ​ല​വ​യ​ലി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗ​വ.​ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം. പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

മ​ത്സ​ര​ത്തി​ൽ ഡൈ​ന അ​ന്പ​ല​വ​യ​ൽ, ഫ്ര​ണ്ട്ലൈ​ൻ ബ​ത്തേ​രി, സ്പൈ​സ​സ് മു​ട്ടി​ൽ, ഫാ​ൽ​ക്ക​ൻ​സ് ക​ൽ​പ്പ​റ്റ, ടി​എ​സ്എ മീ​ന​ങ്ങാ​ടി, വ​യ​നാ​ട് യു​ണൈ​റ്റ​ഡ്, എ​ഫ്സി പി​ണ​ങ്ങോ​ട്, മ​ഹാ​ത്മ പ​ഞ്ചാ​ര​ക്കൊ​ല്ലി, ഡ​ബ്ല്യു​എം​ഒ മു​ട്ടി​ൽ, എ​എ​ഫ്സി അ​ന്പ​ല​വ​യ​ൽ, നോ​വ അ​ര​പ്പ​റ്റ എ​ന്നീ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ക.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​എ​ഫ്സി അ​ന്പ​ല​വ​യ​ൽ ഡ​ബ്ല്യു​എം​ഒ മു​ട്ടി​ലി​നെ നേ​രി​ടും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​ഫ്സ​ത്ത്, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വീ​ന​ർ സ​ലിം ക​ട​വ​ൻ, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ നി​ശാ​ന്ത് മാ​ത്യു, അ​ബ്ദു​ൾ സ​മ​ദ്, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.