കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ ഓ​ണ്‍​ലൈ​ൻ തൊ​ഴി​ൽ​മേ​ള നാളെ മു​ത​ൽ
Thursday, January 20, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ത്ത​ൻ പ​ദ്ധ​തി​യാ​യ കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ തൊ​ഴി​ൽ മേ​ള 21 മു​ത​ൽ 27 വ​രെ ന​ട​ക്കും. കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ (കെ​കെ​ഇ​എം) ഡി​ഡ​ബ്ല്യു​എം​എ​സ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം വെ​ർ​ച്വ​ൽ തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.

പ​തി​നാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് മേ​ള​യി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത്. മ​റ്റ് തൊ​ഴി​ൽ മേ​ള​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​റ്റ​ത്ത​വ​ണ​യാ​യോ വാ​ർ​ഷി​ക​മാ​യോ അ​ല്ല കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ മേ​ള ന​ട​ത്തു​ന്ന​ത്. ഒ​രി​ക്ക​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഒ​ന്നി​ല​ധി​കം അ​വ​സ​ര​ങ്ങ​ൾ ന​ൽ​കും. ഇ​തി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ Knowledgemission.kerala.gov.in എ​ന്ന വൈ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, നൈ​പു​ണ്യം, അ​നു​ഭ​വ​പ​രി​ച​യം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്രൊ​ഫൈ​ൽ ര​ജി​സ്ട്രേ​ഷ​നാ​ണ് ന​ട​ത്തേ​ണ്ട​ത്. തു​ട​ർ​ന്ന് വെ​ർ​ച്വ​ൽ ജോ​ബ് ഫെ​യ​ർ മോ​ഡ് തെ​ര​ഞ്ഞെ​ടു​ക്ക​ണം. പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ, ബ​യോ​ഡാ​റ്റ എ​ന്നി​വ അ​പ്ലോ​ഡ് ചെ​യ്ത് ശേ​ഷം അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന തൊ​ഴി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.

ഓ​പ്ഷ​ണ​ൽ മൂ​ല്യ​വ​ർ​ധ​ന സേ​വ​നം എ​ന്ന നി​ല​യി​ൽ താ​ത്പ​ര്യ​മു​ള​ള തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് റോ​ബോ​ട്ടി​ക് അ​ഭി​മു​ഖ​ത്തി​ലും ഓ​ട്ടോ​മാ​റ്റി​ക് പ്ര​തി​ക​ര​ണ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ജോ​ലി​ക​ൾ​ക്കു​ള്ള തീ​യ​തി​യും സ​മ​യ​വും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​മെ​യി​ൽ വ​ഴി അ​റി​യി​ക്കും. തൊ​ഴി​ൽ മേ​ള​യു​ടെ പ​ര​മാ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ പു​തി​യ ജോ​ലി​ക​ളു​ടെ ല​ഭ്യ​ത​യ്ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ക്ക​ണം.