വി​ദ്യാ​ർ​ഥി​ക്ക് നേ​രേ ലൈം​ഗി​ക അ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 12:21 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 14 കാ​ര​നാ​യ ഗോ​ത്ര വി​ദ്യാ​ർ​ഥി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന​ന്ത​വാ​ടി ക​ല്ലി​യോ​ട്ടു​ക്കു​ന്ന് കാ​ര​ക്കാ​ട​ൻ വീ​ട്ടി​ൽ കെ. ​ഷാ​ഫി (29) യെ​യാ​ണ് മാ​ന​ന്ത​വാ​ടി എ​സ്എം​എ​സ് ഡി​വൈ​എ​സ്പി ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് കൗ​ണ്‍​സി​ലിം​ഗി​നി​ടെ കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യും സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പോ​ക്സോ, എ​സ്‌​സി, എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.