പൊ​ഴു​ത​ന ടൗ​ണി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ല; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Wednesday, January 19, 2022 12:19 AM IST
വൈ​ത്തി​രി: പൊ​ഴു​ത​ന ടൗ​ണി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​ല്ലാ​ത്ത​തു​മൂ​ലം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. യാ​ത്ര​ക്കാ​ർ റോ​ഡ​രി​കി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലാ​ണ് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ക​യ​റി നി​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല. ആ​ളു​ക​ൾ കൂ​ട്ട​മാ​യി ക​ട​ക​ളു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പൊ​ഴു​ത​ന നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള​ത്.

നി​ല​വി​ൽ വൈ​ത്തി​രി വ​ഴി ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​ത്തും ഇ​ടി​യം​വ​യ​ൽ, ആ​റാം​മൈ​ൽ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​പ്പെ​ടേ​ണ്ട​വ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​മാ​ണ് ബ​സി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​പ്പി​ടം, ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഇ​നി​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. വീ​തി​കു​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തി​നും ബു​ദ്ധി​മു​ട്ടാ​ണ്.

ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നു​മാ​യി റോ​ഡി​ൽ ബ​സ് നി​ർ​ത്തു​ന്ന​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി. യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ട​ത്തി ബ​സ് സ്റ്റോ​പ്പ് നി​ർ​മാ​ണം വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.