ഖോ ​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പ്: മ​ല​പ്പു​റ​വും പാ​ല​ക്കാ​ടും ചാ​ന്പ്യന്മാ​ർ
Monday, January 17, 2022 12:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചു​ള്ളി​യോ​ട് ഗാ​ന്ധി സ്മാ​ര​ക മൈ​താ​ന​ത്ത് ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ ഖോ ​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റ​വും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ടും ചാ​ന്പ്യന്മാ​രാ​യി.

പാ​ല​ക്കാ​ടും മ​ല​പ്പു​റ​വും ത​മ്മി​ലു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ 22-16 സ്കോ​റി​നാ​ണ് മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് പാ​ല​ക്കാ​ട് വി​ജ​യി​ച്ച​ത്. (സ്കോ​ർ 14-11). ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​ര​വും, പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റ​വും വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​നം നെന്മേനി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് ബി.​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം.​മ​ധു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.