ഒ​രു വീ​ട്ടി​ൽ ഒ​രു കാ​യി​കതാ​രം: ആ​റു​വാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​ം
Monday, January 17, 2022 12:37 AM IST
ത​രു​വ​ണ: ഒ​രു വീ​ട്ടി​ൽ ചു​രു​ങ്ങി​യ​ത് ഒ​രു കാ​യി​ക താ​ര​ത്തെ​യെ​ങ്കി​ലും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ആ​റു​വാ​ൾ വി​ന്നേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഗ്രാ​മ​ത്തി​ലെ ത​ന്നെ ക​ളി​ക്കാ​ർ എ​ട്ടോ​ളം ടീ​മു​ക​ളാ​യി തി​രി​ഞ്ഞു ന​ട​ത്തു​ന്ന ഗ്രാ​മീ​ണ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം അ​മ്മ​ദ് കൊ​ടു​വേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം’

പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​തി​ൽ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ൻ​ഗ​ണ​ന വേ​ണ​മെ​ന്ന് പു​ൽ​പ്പ​ള്ളി പ്ര​സ് ക്ല​ബ് ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​പ്പ​ക​ലി​ല്ലാ​തെ തൊ​ഴി​ലി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. സി.​ഡി. ബാ​ബു, സാ​ജ​ൻ മാ​ത്യു, കെ.​ജെ. ജോ​ബി, ബെ​ന്നി മാ​ത്യു, ബി​ന്ദു ബാ​ബു, ബാ​ബു വ​ട​ക്കേ​ട​ത്ത്, ബാ​ബു ന​ന്പു​ടാ​കം, ശ്രാ​വ​ണ്‍ സി​റി​യ​ക്, പി.​കെ. രാ​ഘ​വ​ൻ, പി.​ആ​ർ. ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി: സാ​ജ​ൻ മാ​ത്യു(​മ​ല​യാ​ള മ​നോ​ര​മ)- പ്ര​സി​ഡ​ന്‍റ്. സി.​ഡി. ബാ​ബു(​മ​ല​നാ​ട് ചാ​ന​ൽ) - സെ​ക്ര​ട്ട​റി. കെ.​ജെ. ജോ​ബി(​ദീ​പി​ക)- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.