പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം
Saturday, January 15, 2022 11:33 PM IST
പു​ൽ​പ്പ​ള്ളി: പാ​ലി​യേ​റ്റി​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി കാ​രു​ണ്യ പാ​ലി​യേ​റ്റി​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി പ​രി​സ​ര​ത്തും സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു.

പാ​ലി​യേ​റ്റി​വ് പ്ര​സി​ഡ​ന്‍റ് എ​ൻ.​യു. ഇ​മ്മാ​നു​വ​ൽ, സെ​ക്ര​ട്ട​റി കെ.​ജി. സു​കു​മാ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.