പ​ങ്കാ​ളി​ത്തം സ​ന്പ​ന്ന​മാ​ക്കി എ​ൻ​സി​ഡി മാ​ര​ത്ത​ണ്‍
Saturday, January 15, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത എ​ൻ​സി​ഡി (ജീ​വി​ത​ശൈ​ലീ രോ​ഗ​നി​യ​ന്ത്ര​ണ പ​രി​പാ​ടി) മാ​ര​ത്ത​ണ്‍ പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. ആ​രോ​ഗ്യ​വ​കു​പ്പും ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ണി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മാ​സ്റ്റേ​ഴ്സ് കാ​യി​ക​താ​ര​ങ്ങ​ളാ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്രം.മു​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം മു​ത​ൽ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ വ​രെ​യാ​യി​രു​ന്നു ദൈ​ർ​ഘ്യം. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ കാ​ക്ക​വ​യ​ൽ സ്വ​ദേ​ശി കെ.​ആ​ർ. സ​ജീ​വ്, മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ലെ കെ. ​മു​ഹ​മ്മ​ദ് ഷാ​നി​ഫ്, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യും മാ​സ്റ്റേ​ഴ്സ് താ​ര​വു​മാ​യ സാ​ബു പോ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ബാ​വ​ലി സ്വ​ദേ​ശി​യും മാ​സ്റ്റേ​ഴ്സ് താ​ര​വു​മാ​യ സ​ജ്ന അ​ബ്ദു​റ​ഹ്മാ​ൻ, മാ​സ്റ്റേ​ഴ്സ് താ​രം ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​നി ല​തി​ക, റൈ​ന ല​ത്തീ​ഫ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. മു​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ർ മു​ജീ​ബ് കേ​യം​തൊ​ടി വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സ​മീ​ഹ സൈ​ത​ല​വി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പ്രി​യ സേ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.