മീ​ൻ​കൊ​ല്ലി​യി​ൽ ചാ​രാ​യ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി
Saturday, January 15, 2022 11:32 PM IST
മാ​ന​ന്ത​വാ​ടി: ക​ർ​ണാ​ട​ക- കേ​ര​ള അ​തി​ർ​ത്തി ഗ്രാ​മ​മാ​യ മീ​ൻ കൊ​ല്ലി​യി​ൽ ചാ​രാ​യ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് നി​ര​വ​ധി ചാ​രാ​യ പാ​യ്ക്ക​റ്റു​ക​ളാ​ണ് ക​ർ​ണാ​ട​ക​യു​ടെ അ​തി​ർ​ത്തി ക​ട​ന്ന് മീ​ൻ​കൊ​ല്ലി​യി​ൽ എ​ത്തു​ന്ന​ത്. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. മീ​ൻ​കൊ​ല്ലി​യി​ലെ നി​ര​ത്തു​ക​ളി​ലും ചാ​ലു​ക​ളി​ലു​മെ​ല്ലാം ഒ​ഴി​ഞ്ഞ ചാ​രാ​യ പാ​യ്ക്ക​റ്റു​ക​ൾ കൊ​ണ്ട് നി​റ​യു​ക​യാ​ണ്.

ഇ​വി​ട​ങ്ങ​ളി​ലെ ആ​ദി​വാ​സി​ക്കു​ടും​ബ​ങ്ങ​ളി​ലെ നി​ര​വ​ധി പേ​ർ മ​ദ്യ​ത്തി​ന​ടി​മ​ക​ളാ​ണ്. മീ​ൻ​കൊ​ല്ലി​യി​ൽ ക​ർ​ണാ​ട​ക​യി​ൽ ക​ട​ന്നെ​ത്തു​ന്ന അ​ന​ധി​കൃ​ത മ​ദ്യം പി​ടി​മു​റു​ക്കി​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം താ​ളം​തെ​റ്റു​ക​യാ​ണ്. ഇ​വി​ടു​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ദ്യ​ക്ക​ട​ത്ത് ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

തോ​ട്ടം ക​ന്പി വേ​ലി വ​ച്ച് അ​ട​ച്ചെ​ങ്കി​ലും മീ​ൻ കൊ​ല്ലി​യി​ലെ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ മ​ദ്യ​ക്ക​ട​ത്തി​ന് ഇ​വ​ർ പു​തി​യ വ​ഴി ക​ണ്ടെ​ത്തി. മീ​ൻ​കൊ​ല്ലി​യി​ലേ​ക്കു​ള്ള മ​ദ്യ​ക്ക​ട​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് മീ​ൻ​കൊ​ല്ലി നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.