ക​ർ​ഷിക ഉ​ത്പ​ന്ന​ങ്ങ​ൾ സ​പ്ലൈ​കോ ശേ​ഖ​രി​ക്കും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Saturday, January 15, 2022 11:32 PM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് സ​പ്ലൈ​കോ സ്റ്റോ​റു​ക​ൾ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തു​മെ​ന്ന് ഭ​ക്ഷ്യ- പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. കാ​ക്ക​വ​യ​ലി​ൽ വാ​സു​കി ഭ​ക്ഷ്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് കാ​ല​ത്ത് വി​ത​ര​ണം ചെ​യ്ത കി​റ്റി​ൽ ഏ​ല​ക്ക ഉ​ൾ​പ്പെ​ടു​ത്തി​യ​തു​വ​ഴി വി​പ​ണി​യി​ൽ ഏ​ല​ക്ക വി​ല ഉ​യ​ർ​ന്നു​വെ​ന്നും ഇ​തേ മാ​തൃ​ക​യി​ൽ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. വാ​സു​ക​യി​ൽ ന​ട​ന്ന കാ​ർ​ഷി​കോ​ത്പാ​ദ​ക മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ക​ര​മാ​വു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ച​ർ​ച്ച​യി​ൽ ഉ​റ​പ്പ് ന​ൽ​കി.

വാ​സു​കി ചെ​യ​ർ​മാ​ൻ പി.​ടി. രാ​ജു, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി കാ​വ​നാ​ക്കു​ടി, സി​ഇ​ഒ കെ.​എം. ബാ​ബു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, കേ​ര​ള എ​ഫ്പി​ഒ ക​ണ്‍​സോ​ർ​ഷ്യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ബു പാ​ലാ​ട്ടി​ൽ, സെ​ക്ര​ട്ട​റി സി.​വി. ഷി​ബു തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.