നെ​ല്ല് മു​ഴു​വ​നും സം​ഭ​രി​ക്കും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Saturday, January 15, 2022 12:15 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് മു​ഴു​വ​ൻ സം​ഭ​രി​ക്കു​ക​യും അ​തി​നു​ള്ള വി​ല താ​മ​സം കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.

നെ​ല്ല് സം​ഭ​രി​ച്ച് 24 മ​ണി​ക്കൂ​റി​ന​കം ക​ർ​ഷ​ക​ന് വി​ല ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ സം​വി​ധാ​ന​മൊ​രു​ക്കും. പ​ലി​ശ​ര​ഹി​ത​മാ​യോ നാ​മ മാ​ത്ര പ​ലി​ശ​യ്ക്കോ വാ​യ്പ ല​ഭ്യ​മാ​ക്കാ​നും ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ത​രി​യോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​യ കൊ​യ്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ, വി​ജ​യ​ൻ ചെ​റു​ക​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ബു പോ​ൾ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ധ​പു​ലി​ക്കോ​ട്, കൃ​ഷി ഓ​ഫീ​സ​ർ ജ​യ​രാ​ജ്, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഷ്റ​ഫ് ത​യ്യി​ൽ, ചാ​ണ്ടി ത​ല​ച്ചി​റ, എം.​ടി. ജോ​ണി, ജോ​ജി​ൻ ടി. ​ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.