ഓ​ട​പ്പ​ള്ളം സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ സ്കൂ​ൾ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു
Saturday, January 15, 2022 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ട​പ്പ​ള്ളം ഗ​വ. ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ച കു​ട്ടി​ക​ളു​ടെ സ്കൂ​ൾ മാ​ർ​ക്ക​റ്റ് ബ​ത്തേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ്രി​യാ വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്ക് കൈ​ത്തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക, സ​ന്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ക, സം​രം​ഭ​ക​രാ​കാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ച​ത് സി​ൽ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്.

സ്കൂ​ൾ മാ​ർ​ക്ക​റ്റി​ൽ കു​ട്ടി​ക​ൾ നി​ർ​മി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​കും. സ്കൂ​ൾ മാ​ർ​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ത​യ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന യൂ​ണി​റ്റും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​സ്കു​ക​ൾ, സോ​പ്പു​പൊ​ടി, ക്ലീ​നിം​ഗ് ലോ​ഷ​നു​ക​ൾ, ഹാ​ൻ​ഡ് വാ​ഷ് തു​ട​ങ്ങി​യ​വ​യാ​ണ് തു​ട​ക്ക​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം കൂ​ടാ​തെ അ​ക്കൗ​ണ്ടിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ്, റി​സേ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്കൂ​ൾ മാ​ർ​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്നു​ണ്ട്.

കു​ട്ടി​ക​ളി​ൽ സ​ന്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​ന് പ​ദ്ധ​തി​യെ സ്റ്റു​ഡ​ന്‍റ്സ് സേ​വിം​ഗ്സ് ബാ​ങ്കു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ലെ പ്ര​വൃ​ത്തി പ​രി​ച​യ അ​ധ്യാ​പി​ക​യാ​യ കെ.​സി. ജാ​ൻ​സി​യാ​ണ് കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു ത​ന്നെ​യാ​ണ് മാ​ർ​ക്ക​റ്റി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ബി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ക​മ​ലം, ബെ​റ്റി ജോ​ർ​ജ്, കു​ടും​ബ​ശ്രീ​യു​ടെ ആ​ർ​ഇ​പി​സി വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ.​കെ. പ്ര​ദീ​പ്, ബേ​ബി വ​ർ​ഗീ​സ്, സ്കൂ​ൾ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ​മാ​രാ​യ ജി​സ്ന ദേ​വ​സ്യ, കെ.​ആ​ർ. ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.