പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുനാളും തിരുശേഷിപ്പ് വണക്കവും 23 വരെ നടക്കും. തിരുനാളിന് തുടക്കം കുറിച്ച് ഫാ. ജെയ്സ് പൂതക്കുഴി കൊടിയേറ്റി. ഇന്ന് രാവിലെ ഒന്പതിന് കഴുന്ന് എഴുന്നുള്ളിപ്പ് ഭവനങ്ങളിലേക്ക്, വൈകുന്നേരം 4.30ന് കഴുന്ന് പ്രദിക്ഷിണം പളളിയിലെത്തുന്നു. തുടർന്ന് ജപമാല, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, തിരുശേഷിപ്പ് വണക്കത്തിനും ഫാ. മാത്തുക്കുട്ടി കുളക്കാട്ടുക്കുടിയിൽ.
16ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകിട്ട് നാലിന് ജപമാല, വിശുദ്ധ കുർബാന ഫാ.സജി നെടുങ്കല്ലേൽ, ഫാ. ജെയ്നേഷ് പുതുക്കാട്ടിൽ, ഫാ. ടോമി പുത്തൻപുരയ്ക്കൽ, ഫാ. ജോർജ്കുട്ടി കണിപ്പള്ളിൽ, 17 ന് ജപമാല വിശുദ്ധ കുർബാന, ഫാ. അജിൻ ചക്കാലയ്ക്കൽ, 18 ന് ജപമാല വിശുദ്ധ കുർബാന ഫാ. കിരണ് തൊണ്ടിപറന്പിൽ, ഫാ. ആൽബിൻ വളയത്തിൽ, ഫാ. മാത്യു കുന്പളക്കുഴി, ഫാ. ഷിന്റോ കാരമയിൽ, ഫാ. ജോസ് തേക്കിലക്കാട്ടിൽ, ഫാ. ജോമിൻ നാക്കുഴിക്കാട്ട്.
19 ന് 4.30ന്ജപമാല, വിശുദ്ധ കുർബാന ഫാ. അനൂപ് മണിമല തറപ്പേൽ. ഫാ. മനു കവിയിൽ, 20 ന് 4.30ന് ജപമാല വിശുദ്ധ കുർബാന ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, 21 ന് രാവിലെ ഒന്പതിന് കലവറ നിറയ്ക്കൽ, ശുശ്രുഷ ആരംഭം, സ്നേഹവിരുന്നിനായി ഭക്ഷണോത്പന്ന വിഭവ സമാഹരണം, 4.30ന് ജപമാല വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, തിരുശേഷിപ്പ് വണക്കം, ദിവ്യകാരുണ്യ പ്രദിക്ഷിണം. ഫാ. ജോണ് പുതുക്കുളത്തിൽ.
22 ന് വിശുദ്ധ കുർബാന, ജപമാല, കാഴ്ച സമർപ്പണം, വചന സന്ദേശത്തിനും ഫാ. സോണി വടയാപറന്പിൽ, തിരുനാൾ പ്രദക്ഷിണം. 23 ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 9.30 ന് പൊതുനിയോഗങ്ങൾക്കായുള്ള കഴുന്ന് പ്രദക്ഷിണം, ആഘോഷമായ തിരുന്നാൾ കുർബാന, വചന സന്ദേശം, ഫാ. ബിജു മുട്ടത്തുക്കുന്നേൽ കാർമികത്വം വഹിക്കും.