റേ​ഷ​ൻ വി​ത​ര​ണകേ​ന്ദ്ര​ങ്ങ​ൾ വഴി ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളും; മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Saturday, January 15, 2022 12:13 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്നതിന്‍റെ ഭാഗമായി ചെ​റി​യ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളും സാ​ധ്യ​മാ​ക്കുമെ​ന്ന് ഭ​ക്ഷ്യ പൊ​തു വി​ത​ര​ണ മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​ൻ എ​പി​ജെ ഹാ​ളി​ൽ റേ​ഷ​ൻ ക​ട​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ഫ​യ​ൽ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ റേ​ഷ​ൻ ക​ട​ക​ളു​ടെ രൂ​പ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​റ്റം വ​രേ​ണ്ട​തു​ണ്ട്.

ആ​ദ്യ​പ​ടി​യാ​യി മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ത്തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ആ​യി​രം റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് പു​റ​മേ സ​ബ്സി​ഡി നി​ര​ക്കി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സ​പ്ലൈ​കോ ഉ​ത്പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. സ​പ്ലൈ​കോ, ബാ​ങ്കു​ക​ൾ എ​ന്നി​വ​രു​മാ​യി ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.

ഘ​ട്ടം ഘ​ട്ട​മാ​യി റേ​ഷ​ൻ ക​ട​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ സ​ർ​ക്കാ​ർ ന​ൽ​കും. റേ​ഷ​ൻ വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള​ള എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പേ​ർ​ക്കും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സ്വ​ന്തം സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ധാ​ർ ലി​ങ്ക് ചെ​യ്ത് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ക്കും. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലു​ള്ള ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട സം​വി​ധാ​നം വ്യാ​പി​പ്പി​ക്കുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ട്ട അ​രി വി​ത​ര​ണം
ഫ്രെ​ബ്രു​വ​രി മു​ത​ൽ

മ​ട്ട അ​രി (സി​എം​ആ​ർ) റേ​ഷ​ൻ​ക​ട വ​ഴി ന​ൽ​ക​ണ​മെ​ന്ന ജി​ല്ല​യു​ടെ പൊ​തു ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും ഫെ​ബ്രു​വ​രി മാ​സം മു​ത​ൽ അ​രി വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് (പ​ച്ച​യും നീ​ല​യും കാ​ർ​ഡു​ക​ൾ) കൂ​ടു​ത​ൽ പ​ച്ച​രി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും ന​ട​പ​ടി​യു​ണ്ടാ​കും.

അ​ദാ​ല​ത്തി​ൽ റേ​ഷ​നിം​ഗ് ക​ണ്‍​ട്രോ​ള​ർ എ​സ്.​കെ. ശ്രീ​ല​ത, ഉ​ത്ത​ര​മേ​ഖ​ല റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ കെ. ​മ​നോ​ജ് കു​മാ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പി.​എ. സ​ജീ​വ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ​മാ​രാ​യ പി.​വി. ജ​യ​പ്ര​കാ​ശ്, പി.​ഡി. നാ​രാ​യ​ണ​ൻ കു​ട്ടി, ആ​ഭാ ര​മേ​ശ്, ഇ.​എ​സ്. ബെ​ന്നി, ടി.​ആ​ർ. ബി​നി​ൽ​കു​മാ​ർ, ഒ.​ജി. സ​നോ​ജ്, ന​യ​ന പു​രു​ഷോ​ത്ത​മ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ​മാ​നു​വേ​ൽ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.