വ​യ​നാ​ട്ടി​ൽ 46 നീ​ർ​പ​ക്ഷി​ക​ൾ
Friday, January 14, 2022 12:16 AM IST
ക​ൽ​പ്പ​റ്റ: നീ​ർ​പ​ക്ഷി ക​ണ​ക്കെ​ടു​പ്പി​ൽ വയനാട്ടിൽ46 നീ​ർ​പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി. ഏ​ഷ്യ​ൻ നീ​ർ​പ​ക്ഷി സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യി ഹ്യൂം ​സെ​ന്‍​റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈഫ് ബ​യോ​ള​ജി​യും വ​യ​നാ​ടി​ലെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കണക്കെടുപ്പിൽ 140 വ​ർഗങ്ങ​ളി​ൽ പെ​ടു​ന്ന മ​റ്റു 1470 പ​ക്ഷി​ക​ളെ​യും ക​ണ്ടെ​ത്തി.

ബാ​ണാ​സു​ര അ​ണ​ക്കെ​ട്ട്, കാ​രാ​പ്പു​ഴ, ആ​റാ​ട്ടു​ത​റ, വ​ള്ളി​യൂ​ർ​കാ​വ്, പ​ന​മ​രം നെ​ൽ​വ​യ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​മ്മ​വ​യ​ൽ, ഗോ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ നീ​ർ​ത്ത​ട ആ​വാ​സ​വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ക​യും ദേ​ശാ​ട​ന​ത്തി​നാ​യി വ​രി​ക​യും ചെ​യ്യു​ന്ന നീ​ർ​പ​ക്ഷി​ക​ളെ തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സം​ഘം ന​ട​ത്തി​യ​ത്.

പു​ള്ളി​ച്ചു​ണ്ട​ൻ താ​റാ​വ്, പ​ച്ച എ​ര​ണ്ട, വ​ർ​ണ്ണ​ക്കൊ​ക്ക്, ചൂ​ള​ൻ എ​ര​ണ്ട, പു​ഴ ആ​ള എ​ന്നി​വ​യാ​ണ് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ പ്ര​ധാ​ന​പ്പെ​ട്ട ഇ​ന​ങ്ങ​ൾ.

കേ​ര​ള​ത്തി​ന്‍റെ മ​റ്റ് ജി​ല്ല​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും വ​യ​നാ​ട്ടി​ലെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ ക്ര​മേ​ണ കാ​ട്ടു താ​റാ​വു​ക​ളു​ടെ​യും ദേ​ശാ​ട​ന താ​റാ​വു​ക​ളു​ടെ​യും എ​ണ്ണ​ത്തി​ൽ ചെ​റി​യ തോ​തി​ലു​ള്ള വ​ർ​ധ​ന​വ് ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്.