ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Thursday, December 2, 2021 12:49 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത​യു​ടെ ഡി​പി​ആ​റും ഫൈ​ന​ൽ ലൊ​ക്കേ​ഷ​ൻ സ​ർ​വേ​യും സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഡി​എം​ആ​ർ​സി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ട് റി​ലീ​സ് ചെ​യ്ത് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

നി​ല​ന്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത​യു​ടെ ഡി​പി​ആ​റും ഫൈ​ന​ൽ ലൊ​ക്കേ​ഷ​ൻ സ​ർ​വേ​യും ന​ട​ത്തു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ എ​ട്ടു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ ഡി​എം​ആ​ർ സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു. പ​ദ്ധ​തി​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ സ​ർ​വേ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഫ​ണ്ട് റി​ലീ​സ് ചെ​യ്ത് ന​ൽ​കാ​ത്ത​തി​നാ​ൽ ഡി​എം​ആ​ർ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ഡി​എം​ആ​ർ​സി ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​വി​ഷ​യം ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു. വ​ന​ത്തി​ൽ ട​ണ​ലു​ക​ൾ വ​ഴി​യാ​ണ് പാ​ത​യെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി വ​ഴി നി​ശ്ചി​ത ഫോ​ർ​മാ​റ്റി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ആ​യ​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​ണ്. ഇ​പ്പോ​ൾ ത​ല​ശേ​രി-​മൈ​സൂ​ർ റെ​യി​ൽ​പാ​ത​ക്ക് വേ​ണ്ടി​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​റ്റൊ​രു കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ കൊ​ങ്ക​ണ്‍ റെ​യി​ൽ​വെ കോ​ർ​പ​റേ​ഷ​ൻ മു​ഖേ​ന​യാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ര​ണ്ട് സ​ർ​വേ​ക​ളും ഒ​രേ മാ​ന​ദ​ണ്ഡ​മാ​ണ് പ​ലി​ക്കേ​ണ്ട​തെ​ന്നും എം​എ​ൽ​എ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.