കോ​വി​ഡ് മ​ര​ണം: ധ​ന​സ​ഹാ​യ​ത്തി​നു അ​പേ​ക്ഷി​ക്കാം
Wednesday, December 1, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന് സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്നു​ള​ള ധ​ന​സ​ഹാ​യ​മാ​യ അ​ന്പ​തി​നാ​യി​രം രൂ​പ അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന അ​പേ​ക്ഷി​ക്കാം. www.covid19.kerala.gov.in
എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​യോ​ടൊ​പ്പം കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​ന്ധം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, ബ​ന്ധു​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, ആ​ധാ​ർ തു​ട​ങ്ങി​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​ത് ഭാ​ര്യ​യാ​ണെ​ങ്കി​ൽ ഭ​ർ​ത്താ​വി​നും ഭ​ർ​ത്താ​വാ​ണെ​ങ്കി​ൽ ഭാ​ര്യ​യ്ക്കും ആ​ശ്രി​ത​രാ​യ മാ​താ​പി​താ​ക്ക​ളു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കും തു​ല്യ​മാ​യി ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. കു​ടും​ബ​ത്തി​ലെ മാ​താ​പി​താ​ക്ക​ൾ ര​ണ്ട് പേ​രും മ​ര​ണ​പ്പെ​ട്ടാ​ൽ മ​ക്ക​ൾ​ക്ക് തു​ല്യ​മാ​യി വീ​തി​ച്ച് ന​ൽ​കും.
ആ​ശ്രി​ത​രാ​യ മാ​താ​പി​താ​ക്ക​ളു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കും തു​ല്യ​മാ​യി ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ്യ​ക്തി വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ങ്കി​ലോ വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണെ​ങ്കി​ൽ ഭാ​ര്യ/ ഭ​ർ​ത്താ​വ്/ മ​ക്ക​ൾ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ലോ മ​രി​ച്ച വ്യ​ക്തി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് തു​ല്യ​മാ​യി വീ​തി​ച്ച് ന​ൽ​കും.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ്യ​ക്തി​യു​ടെ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ക്ക​ളും ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ൽ മ​രി​ച്ച വ്യ​ക്തി​യെ ആ​ശ്ര​യി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം തു​ല്യ​മാ​യി വീ​തി​ച്ച് ന​ൽ​കും.