ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ന​മ​ര​ത്ത്
Tuesday, November 30, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​പ​ന​മ​ര​ത്ത് ന​ട​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ൽ​പ്പ​റ്റ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം, എ​യ്ഡ്സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം. ആ​രോ​ഗ്യ​വ​കു​പ്പും ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​ന്‍റ് ജൂ​ഡ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ബ് ജ​ഡ്ജ് കെ. ​രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കും.
ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ല​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. വാ​ട്സ് ആ​പ്പ് ക്വി​സ് മ​ത്സ​രം. ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​ആ​രോ​ഗ്യ​വ​കു​പ്പും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​നി​ശ (മു​നി​സി​പ്പ​ൽ പ​രി​സ​രം), ആ​റി​ന് മെ​ഴു​കു​തി​രി തെ​ളി​യി​ക്ക​ൽ, ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് റെ​ഡ് റി​ബ​ണ്‍ ക്യാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം, ഐ​ഇ​സി വി​ത​ര​ണം, 9.30 ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലും 10-ന് ​ബ​ത്തേ​രി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും എ​ച്ച്ഐ​വി എ​യ്ഡ്സ് ദി​ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക്കൊ​പ്പം റെ​ഡ് റി​ബ​ണ്‍ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും ബ​ത്തേ​രി​യി​ൽ ന​ട​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ന​മ​രം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഗ​വ. ന​ഴ്സിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ളാ​ഷ് മോ​ബും അ​ര​ങ്ങേ​റും. വ​യ​നാ​ട്ടി​ൽ 327 പേ​ർ എ​ച്ച്ഐ​വി പോ​സി​റ്റീ​വാ​യി ക​ഴി​യു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.