കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ത​ക​ർ​ത്തു
Sunday, November 28, 2021 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ത​ക​ർ​ത്തു. പാ​ൽ​മേ​ട് സ്വ​ദേ​ശി മ​ഹാ​ദേ​വ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ചെ​ളു​ക്കാ​ടി, വേ​ട​ൻ​വ​യ​ൽ, പാ​ട​ന്ത​റ, പു​ളി​യം​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് ആ​ന​ക​ളും കു​ട്ടി​യും ഭീ​തി​പ​ര​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ- ​ശ്രം ര​ജി​സ്ട്രേ​ഷ​ൻ മെ​ഗാ ക്യാ​ന്പ്

ക​ൽ​പ്പ​റ്റ: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മീ​ന​ങ്ങാ​ടി വി​സ്മ​യ സി​എ​സ്‌​സി സെ​ന്‍റ​റി​ൽ ഇ- ​ശ്രം ര​ജി​സ്ട്രേ​ഷ​ൻ മെ​ഗാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ മു​ത​ൽ ഡി​സം​ബ​ർ നാ​ല് വ​രെ​യാ​ണ് ക്യാ​ന്പ്. ആ​ദാ​യ നി​കു​തി അ​ട​യ്ക്കാ​ത്ത​വ​രും ഇ​പി​എ​ഫ്, ഇ ​എ​സ്ഐ യി​ൽ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ചേ​ർ​ക്കു​ക.
16 നും 59 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളും പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ധാ​ർ ലി​ങ്ക് ചെ​യ്ത മൊ​ബൈ​ൽ ഫോ​ണും ബാ​ങ്ക് അ​ക്കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്ക​ണം. മു​ഴു​വ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04936 206355.