കാ​ണാ​താ​യ ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി
Sunday, October 24, 2021 10:39 PM IST
മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി​യി​ൽ പു​ഴ​യി​ൽ കാ​ണാ​താ​യ ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ഴ​ങ്കു​നി​യി​ലെ മ​ല​ക്കാ​ട് പു​ഴ​യി​ലെ കു​ട്ടി​രാ​യ​ൻ പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് ക​ൽ​പ്പ​റ്റ മാ​നി​വ​യ​ൽ ത​ട്ടാ​ര​ക​ത്തൊ​ടി വീ​ട്ടി​ൽ ഷി​ജു​വി​ന്‍റെ മ​ക​ൾ ശി​വ പാ​ർ​വ​ണ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ കു​ട്ടി​യെ ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് കു​ട്ടി പു​ഴ​യി​ൽ വീ​ണ​താ​യി ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. കൂ​ടാ​തെ പു​ഴ​യ​രി​കി​ലെ ചെ​ളി​യി​ൽ കു​ട്ടി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ൽ​പ്പ​റ്റ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. ജോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി വീ​ണ​യി​ട​ത്തി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി.