പി​എം​എ​വൈ-ജി പദ്ധതി! 1119 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് ഉ​യ​രും
Sunday, October 24, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ 23 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യു​ള​ള 1119 കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത ഭ​വ​ന​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന- ഗ്രാ​മീ​ണ്‍ (പി​എം​എ​വൈ-​ജി) പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ 607 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ, 183 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ, 182 ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ൾ, 147 ജ​ന​റ​ൽ വി​ഭാ​ഗം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന 1119 കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​വ​ന നി​ർ​മാ​ണ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു. ജ​ന​റ​ൽ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ​യും പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് ആ​റു ല​ക്ഷം രൂ​പ​യു​മാ​ണ് ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​നാ​യി ല​ഭി​ക്കു​ക.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും 2.80 ല​ക്ഷം രൂ​പ എ​സ്‌​സി, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നും, 4.8 ല​ക്ഷം രൂ​പ എ​സ്ടി വി​ഭാ​ഗ​ത്തി​നും ല​ഭി​ക്കും. പി​എം​എ​വൈ-​ജി പ​ദ്ധ​തി പ്ര​കാ​രം കേ​ന്ദ്ര വി​ഹി​ത​മാ​യി 1.20 ല​ക്ഷം രൂ​പ​യാ​ണ് ഒ​രോ കു​ടും​ബ​ത്തി​നും ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കു​ക. ക​രാ​റി​ലേ​ർ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ആ​ദ്യ​ഗ​ഡു മു​ൻ​കൂ​റാ​യി ല​ഭി​ക്കും. തു​ട​ർ​ന്ന് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ടം ക​ഴി​യു​ന്ന​ത​നു​സ​രി​ച്ച് ഗു​ണ​ഭോ​ക്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് പി​എ​ഫ്എം​എ​സ് മു​ഖേ​ന തു​ക ല​ഭി​ക്കും.
ഇ​തി​നു പു​റ​മേ മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ച് ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി ഒ​രോ കു​ടും​ബ​ത്തി​നും 90 ദി​വ​സ​ത്തെ ജോ​ലി​യും സോ​ക്കേ​ജ് പി​റ്റ്, ക​ന്പോ​സ്റ്റ് പി​റ്റ്, കു​ടി​വെ​ള്ള​ക്കി​ണ​ർ എ​ന്നി​വ​യും ജീ​വ​നോ​പാ​ധി​ക​ളാ​യ ആ​ട്ടി​ൻ കൂ​ട്, പ​ശു​ത്തൊ​ഴു​ത്ത്, കോ​ഴി​ക്കൂ​ട് എ​ന്നി​വ​യും അ​നു​വ​ദി​ക്കും. പി​എം​എ​വൈ-​ജി പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി 2019-ൽ ​ആ​വാ​സ് ക്ലാ​സ് മൊ​ബൈ​ൽ ആ​പ്പ് വ​ഴി സ​ർ​വേ ന​ട​ത്തി 22,721 പേ​രു​ടെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നു.
ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ അ​ർ​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മു​ൻ​ഗ​ണ​നാ പ​ട്ടി​ക ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലു​ടെ ത​യാ​റാ​ക്കി​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അം​ഗീ​കാ​രം നേ​ടി​യ​ത്.
ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ന്നെ സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴേ​ക്കി​ട​യി​ലു​ള​ള അ​ട​ച്ചു​റ​പ്പു​ള​ള ഭ​വ​ന​മി​ല്ലാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന 1119 കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് അ​റി​യി​ച്ചു.