ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ൽ വീ​ടു​ക​ൾ ക​യ​റി പ​ണം പി​രി​ച്ച് സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി
Saturday, October 23, 2021 12:46 AM IST
ക​ൽ​പ്പ​റ്റ: മ​ണി​ക്കു​ന്ന്മ​ല ത്രി​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ൽ വീ​ടു​ക​ൾ ക​യ​റി പ​ണംപി​രി​ച്ച് സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ക്ഷേ​ത്രഭ​ര​ണ സം​വി​ധാ​ന​ത്തേയും ആ​ചാ​ര​ങ്ങ​ളേ​യും ലം​ഘി​ച്ചു​കൊ​ണ്ട് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ബ്ര​ഹ്മ​ജ്യോ​തി ട്ര​സ്റ്റ് എ​ന്ന പേ​രി​ലാ​ണ് പ​ണ​പ്പിരി​വ് ന​ട​ത്തി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ണി​ക്കു​ന്ന്മ​ല ആ​ചാ​രസം​ര​ക്ഷ​ണ സ​മി​തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക്ഷേ​ത്ര പ്ര​തി​ഷ്ഠ​ക​ൾ​ക്ക് ദോ​ഷം സം​ഭ​വി​ച്ചെ​ന്നും പ​രി​ഹാ​രം ചെ​യ്തി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്നും വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി സ്വാ​ർ​ഥ താ​ത്പ​ര്യ​ത്തി​നുവേ​ണ്ടി ചി​ല​ർ പ​ണം പി​രി​ക്കു​ക​യും ആ​ചാ​ര​ങ്ങ​ൾ തെ​റ്റി​ച്ച് തോ​ന്നും​വി​ധം പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ക​യു​മാ​ണ്.
വ്യാ​ജ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം പി​ടി​ച്ചെ​ടു​ക്കു​ക​യും ക്ഷേ​ത്രസ്വ​ത്തു​ക്ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി. ​ചാ​ത്തു​ക്കു​ട്ടി, സി. ​ബാ​ല​ച​ന്ദ്ര​ൻ, വി. ​കേ​ശ​വ​ൻ, സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.