ചേ​ലൂ​ർ കൊ​ന്പ​നെ മ​യ​ക്കുവെ​ടി വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന്; പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ
Saturday, October 23, 2021 12:46 AM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ളം, ചേ​ലൂ​ർ ഭാ​ഗ​ത്ത് രാ​ത്രി​യും പ​ക​ലും ഭി​ഷ​ണി ഉ​യ​ർ​ത്തു​ന്ന ചേ​ലൂ​ർ കൊ​ന്പ​നെ മ​യ​ക്കു വെ​ടിവച്ച് പി​ടി​ച്ച് ഇ​വി​ടെ​നി​ന്നും മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ര​ക്ത​മാ​കു​ന്നു.
ര​ണ്ടു മാ​സ​മാ​യി കാ​ട്ടി​ക്കു​ളം ചേ​ലൂ​ർ ഭാ​ഗ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​ട്ട്. വെ​ളി​ച്ചം ക​ണ്ടാ​ലും ഒ​ച്ച കേ​ട്ടാ​ലും ഓ​ടി അ​ടു​ക്കു​ന്ന ഈ ​കാ​ട്ടു​കൊ​ന്പ​ൻ പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റി​നു​ത​ന്നെ വ​ന​ത്തി​ൽ നി​ന്നും കാ​ട്ടി​ക്കു​ളം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന​ടു​ത്തു കൂ​ടി കാ​ട്ടി​ക്കു​ളം ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റി​ൽ ക​യ​റി ചേ​ലൂ​ർ, കാ​ളി​കൊ​ല്ലി, ഒ​ന്നാം മൈ​ൽ, കാ​ട്ടി​ക്കു​ളം ടൗ​ണ്‍ പ​രി​സ​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​ണ്.
ആ​ന തോ​ട്ട​ത്തി​ലേക്ക് സ്ഥി​രം ക​യ​റു​ന്ന വ​ഴി ഒ​രു റോ​ഡാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യാ​ണ്. നേ​രം പു​ല​ർ​ന്ന് എ​ട്ടോ​ടെയാ​ണ് ആ​ന റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച് തി​രി​കെ വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും ആ​ന​യു​ടെ മു​ന്പി​ൽനി​ന്ന് വ​ഴി​യാ​ത്ര​ക്കാ​ർ ത​ലനാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്.
വൈ​ദ്യു​തി ക​ന്പി​വേ​ലി ത​ക​ർ​ക്കു​ക, ടോ​ർ​ച്ച​ടി​ച്ചാ​ലും ഒ​ച്ച​വ​ച്ചാ​ലും നേ​രെ വ​രിക, വീ​ട് ആ​ക്ര​മി​ക്കു​ക, വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് ഭ​യപ്പെടു​ത്തു​ക എ​ന്ന​ത് ഈ ​ആ​ന​യു​ടെ സ്ഥി​രം സ്വ​ഭാ​വ​മാ​ണ്. അ​ടു​ത്ത മാ​സം സ്കൂ​ൾ തു​റ​ന്നു ക​ഴി​ഞ്ഞാ​ൽ സ്കൂ​ളി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ന​ട​ന്നു പോ​കു​ന്ന വ​ഴി​യാ​ണി​ത്. ഇ​ത് അ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​സി. ജോ​സ് പ​റ​ഞ്ഞു.
പ്ര​ദേ​ശ​ത്ത് ഭീ​തി പ​ട​ർ​ത്തു​ന്ന സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​യ ആ​ന​യെ മ​യ​ക്ക് വെ​ടി​വ​ച്ച് പി​ടി​ച്ച് ഇ​വി​ടെ​നി​ന്നും മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പെടെ​യു​ള്ള ശ​ക്ത​മാ​യ​ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.