കെ​എ​ൽ​ആ​ർ, കെ​എ​ൽ​യു ബാ​ധ​ക പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭൂ​രേ​ഖാ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന്
Friday, October 22, 2021 12:43 AM IST
ക​ൽ​പ്പ​റ്റ: ഗാ​ർ​ഹി​ക, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്പോ​ൾ കെ​എ​ൽ​ആ​ർ/ കെ​എ​ൽ​യു നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന അ​നു​മ​തി​പ​ത്രം വി​ല്ലേ​ജി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കെ​എ​ൽ​ആ​ർ നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ പ്ര​വ​ർ​ത്ത​ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ളാ ലാ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി (കെ​എ​ൽ​സി​എ​എ) ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​നാ​ട്ടി​ലെ എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലേ​യും ഭൂ​മി​യെ സം​ബ​ന്ധി​ച്ചും കെ​എ​ൽ​ആ​ർ / കെ​എ​ൽ​യു നി​യ​മ പ​രി​ധി​ക​ളെ കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഭൂ​രേ​ഖാ ഭൂ​പ​ടം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ക​ൽ​പ്പ​റ്റ സി​എ​ച്ച് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എ​ൽ​സി​എ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ്യോ​തി​ഷ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​വി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ൽ​സി​എ​എ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. ഉ​മ്മ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​ഒ. മു​ഹ​മ്മ​ദ് ഹാ​ജി, ഗോ​പി പൂ​താ​ടി, എം. ​അ​ഷ​റ​ഫ്, ലൂ​സി ജോ​ർ​ജ്, പി. ​ഹാ​രി​സ്, പ്ര​ഭാ​ക​ര​ൻ, പി. ​സൈ​നു​ദ്ദീ​ൻ, ടി.​കെ. ബീ​രാ​ൻ, എ​സ്. ഷി​ജു, കെ.​കെ. ബാ​ബു, പി. ​വി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.