പ​ട്ട​യ​ഭൂ​മി​യി​ലെ നി​ർ​മാ​ണ നി​രോ​ധ​നം: സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്
Thursday, October 21, 2021 12:49 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​ത്തി​ൽ പ​ട്ട​യ​ഭൂ​മി​യി​ൽ നി​ർ​മാ​ണ​ങ്ങ​ൾ സ്തം​ഭി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി​യോ ഓ​ർ​ഡി​ന​ൻ​സോ ഇ​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രി​ക്ക​ൽ വ​യ​നാ​ട്ടി​ലെ മ​രം മു​റി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വ്യ​ക്തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി വ​യ​നാ​ട്ടി​ൽ ഒ​രു മ​ര​വും മു​റി​ക്കാ​ൻ പാ​ടി​ല്ലാ​യെ​ന്ന് ഉ​ത്ത​ര​വി​ട്ടു.
മാ​സ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് മാ​റ്റേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. നി​ല​വി​ലു​ള്ള വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​നാ​ളു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് കേ​ര​ള സ​ർ​ക്കാ​ർ പ​രി​ഹാ​രം ക​ണ്ടേ തീ​രു.
ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ എ​ക്സി​ക്യു​ട്ടീ​വി​നും ജു​ഡീ​ഷ​റി​ക്കും പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നാ​ൽ എ​ക്സി​ക്യു​ട്ടീ​വ​ന്‍റെ​മേ​ൽ അ​ന​വ​സ​ര​ത്തി​ലു​ള്ള ജു​ഡീ​ഷ​റി​യു​ടെ ക​ട​ന്നു​ക​യ​റ്റം നീ​തീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി സ​ഭ​യാ​യ കേ​ര​ള അ​സം​ബ്ലി​ക്ക് ഇ​ക്കാ​ര്യ​ത്തി​ലും സ​മാ​ന​ത​ക​ളു​ള്ള ഇ​ത​ര കാ​ര്യ​ങ്ങ​ളി​ലു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ നി​റ​വേ​റ്റേ​ണ്ട​താ​ണെ​ന്ന കാ​ര്യം യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, ജോ​സ​ഫ് മാ​ണി​ശേ​രി, അ​ഡ്വ. ജോ​സ​ഫ് സ​ക്ക​റി​യ, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, ഡെ​ന്നി ആ​ര്യ​പ്പ​ള്ളി, കു​ര്യ​ൻ ജോ​സ​ഫ്, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, ജോ​സ് തോ​മ​സ്, വി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി, പി.​എം. ജ​യ​ശ്രീ, ടി.​ഡി. മാ​ത്യു, ടോം​ജോ​സ്, ജോ​ർ​ജ് ഊ​രാ​ശേ​രി, ബേ​ബി പു​ളി​മൂ​ട്ടി​ൽ, സ​ണ്ണി ജോ​ർ​ജ്, ഇ.​സി. ഫി​ലി​പ്പ്, ബേ​ബി മു​ട്ട​നോ​ലി​ൽ, പി.​ജെ. കാ​ത​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.