മ​ഴ: ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
Wednesday, October 13, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് 15 വ​രെ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള​ള​തി​നാ​ൽ ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത അ​റി​യി​ച്ചു. ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മ​ഴ​യെ തു​ട​ർ​ന്ന് ജ​ലാ​ശ​യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.
അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്ന​തോ​ടൊ​പ്പം മ​ഴ വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള​ള പു​ഴ, മ​ല​ഞ്ചെ​ര​വു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ
ഓ​ഫീ​സ് തു​റ​ക്ക​ണ​ം
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള​ള​തി​നാ​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ 14, 15, 17 തീ​യ​തി​ക​ളി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​നും പാ​ടി​ല്ല.