സ്കീം ​വ​ർ​ക്കേ​ഴ്സ് തൊ​ഴി​ലാ​ളി​കൾ ദേ​ശീ​യ പ​ണി​മു​ട​ക്ക് നടത്തി
Sunday, September 26, 2021 1:28 AM IST
ക​ൽ​പ്പ​റ്റ: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ്കീം ​വ​ർ​ക്കേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി അം​ഗ​ൻ​വാ​ടി, ആ​ശാ​വ​ർ​ക്ക​ർ, സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചു. മി​നി​മം വേ​ത​നം 21000 രൂ​പ​യാ​ക്കു​ക, പെ​ൻ​ഷ​ൻ പ​തി​നാ​യി​രം രൂ​പ അ​നു​വ​ദി​ക്കു​ക, റി​സ്ക് അ​ല​വ​ൻ​സ് പ്ര​തി​മാ​സം 10,000 രൂ​പ​യാ​ക്കി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി സ്കീം ​തൊ​ഴി​ലാ​ളി​ക​ൾ പ​ണി മു​ട​ക്കി പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
27ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ​ബ​ന്ദി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് കൂ​ടി​യാ​യി​രു​ന്നു അങ്കണ​വാ​ടി, ആ​ശാ​വ​ർ​ക്ക​ർ, സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം. ക​ൽ​പ്പ​റ്റ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. വി​ലാ​സി​നി(​സി​ഐ​ടി​യു) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​മൊ​യ്തീ​ൻ​കു​ട്ടി(​എ​സ്ടി​യു ), കെ. ​അ​ജി​ത, ശ​രീ​ഫ, സു​ഭാ​ഷി​ണി, രാ​ജാ റാ​ണി, കെ. ​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ന​മ​രം: സ്കീം ​വ​ർ​ക്കേ​ഴ്സ് തൊ​ഴി​ലാ​ളി​ക​ളാ​യ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ദേ​ശീ​യ പ​ണി​മു​ട​ക്ക് ന​ട​ത്തി. പ​ണി​മു​ട​ക്കി​ൽ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി, എ​സ്ടി​യു എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ ജീ​വ​ന​ക്കാ​ർ അ​ണി​ചേ​ർ​ന്നു. പ​ണി​മു​ട​ക്കി​യ പ​ന​മ​രം പ്രോ​ജ​ക്ടി​ലെ ജീ​വ​ന​ക്കാ​ർ പ​ന​മ​രം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. പ​ന​മ​രം പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​സി. ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ബേ​ബി തു​രു​ത്തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ടി. നി​സാം, ഷാ​ജി, ഇ​ബ്രാ​ഹിം, കെ.​ജി. സു​മ, എ​ൻ. ഷീ​ബ, അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ഉ​മ, ഇ​ൻ​ഡ്യ​ൻ നാ​ഷ​ണ​ൽ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി)​പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സീ​താ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.