സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി
Friday, September 24, 2021 12:53 AM IST
ക​ൽ​പ്പ​റ്റ: നി​ത്യ​രോ​ഗി​ക​ളാ​യി വീ​ടു​ക​ളി​ൽ കി​ട​പ്പി​ലാ​യ 8232 പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് സ​മാ​ശ്വാ​സ​ത്തി​നാ​യി വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​ക്കാ​യി 2021- 22 സാ​ന്പ​ത്തി​ക വ​ർ​ഷം 75 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ൽ 55 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു. ബാ​ക്കി 20 ല​ക്ഷം രൂ​പ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കാ​യി മാ​റ്റി​വെ​ക്കും.
ജി​ല്ല​യി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മു​ള്ള കാ​ൻ​സ​ർ രോ​ഗി​ക​ൾ, കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ, പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച​വ​ർ, അ​വ​യ​വം മാ​റ്റി​വെ​ച്ച​വ​ർ, മ​റ്റ് രോ​ഗ​ങ്ങ​ളാ​ൽ കി​ട​പ്പി​ലാ​യ​വ​ർ തു​ട​ങ്ങി​യ നി​ത്യ​രോ​ഗി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി മൂ​ലം ആ​ശ്വാ​സം കി​ട്ടു​ന്ന​ത്.
ഒ​രു​മാ​സം പ​തി​നാ​റ് ദി​വ​സം വീ​ടു​ക​ളി​ൽ​പ്പോ​യി പാ​ലീ​യേ​റ്റീ​വ് ന​ഴ്സു​മാ​ർ, ഡോ​ക്ട​ർ​മാ​ർ, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പ​രി​ച​ര​ണം ന​ൽ​കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് പാ​ലി​യേ​റ്റീ​വ് കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷാ ത​ന്പി, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ബീ​ന ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് താ​ളൂ​ർ, കെ.​ബി. ന​സീ​മ, ഡോ. ​സ​മീ​ഹ സെ​യ്ത​ല​വി, ആ​ർ. ശി​വ​പ്ര​സാ​ദ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.