സി​എം​പി സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, June 24, 2021 1:11 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്മൂ​ലം മ​ര​ണ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ​യും ദു​രി​ത​ബാ​ധി​ത​രെ​യും ക്രി​യാ​ത്മ​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നു പ​ക​രം അ​തി​ന്‍റെ മ​റ​വി​ൽ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. സി​എം​പി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ അ​നു​ഭാ​വ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, കോ​വി​ഡ് ദു​ര​ന്ത​നി​വാ​ര​ണ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​ക, ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ക, യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു.
ജി​ല്ലാ​സെ​ക്ര​ട്ട​റി ടി.​കെ. ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്. വ​ത്സ​രാ​ജ്, ടി.​വി. ര​ഘു, വി.​വി. ബെ​ന്നി, നി​തി​ൻ തോ​മ​സ്, ശീ​ത​ള രാ​ജ​ൻ, വ​സ​ന്ത, ബേ​ണി പ​ള്ളി​ക്കു​ന്ന്, പി.​എം. ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.