മ​ര​ത്ത​ടി ദേ​ഹ​ത്തുവീ​ണ് വ​യ​നാ​ട് സ്വ​ദേ​ശി ഗോ​വ​യി​ൽ മ​രി​ച്ചു
Tuesday, June 22, 2021 9:49 PM IST
മാ​ന​ന്ത​വാ​ടി: ഗോ​വ​യി​ൽ മ​ര​ത്ത​ടി ദേ​ഹ​ത്ത് വീ​ണ് വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. എ​ട​വ​ക ക​മ്മോ​ത്ത് താ​മ​സി​ക്കു​ന്ന ചാ​വ​ൽ​തൊ​ടി സൈ​ദ​ല​വി (49) ആ​ണ് മ​രി​ച്ച​ത്. മ​ര​ത്ത​ടി പ​ണി​ക്കാ​യി ഗോ​വ​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു സൈ​ദ​ല​വി.

മ​രം​മു​റി ന​ട​ക്കു​ന്ന​തി​നി​ടെ മ​ര​ത്ത​ടി ദേ​ഹ​ത്ത് വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന വി​വ​രം. 12 ദി​വ​സം മു​ന്പാ​ണ് സൈ​ദ​ല​വി സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ഗോ​വ​യി​ലേ​ക്ക് മ​ര​പ്പ​ണി​ക്കാ​യി പോ​യ​ത്.

മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ: കു​ൽ​സു. മ​ക്ക​ൾ: റ​ഹീ​ന, റാ​ഷി​ക്ക്, റം​ഷീ​ന. മ​രു​മ​ക​ൻ: നി​സാ​ർ.