കു​രു​മു​ള​ക് വി​ല 400ന് ​മു​ക​ളി​ൽ; ക​ർ​ഷ​ക​ർ വീ​ണ്ടും കൃ​ഷി​യി​ലേ​ക്ക്
Sunday, June 20, 2021 3:39 AM IST
പു​ൽ​പ്പ​ള്ളി: കു​രു​മു​ള​കി​ന് ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷം വി​ല​വ​ർ​ധി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്നു. ഒ​രു​കാ​ല​ത്ത് കു​രു​മു​ള​ക് കൃ​ഷി​യാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്ന പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യു​ണ്ടാ​യ മ​ഞ്ഞ​ളി​പ്പ്, ദ്രു​ത​വാ​ട്ട​രോ​ഗം മൂ​ലം ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ലാ​ണ് കു​രു​മു​ള​കി​ന്‍റെ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വു​ണ്ടാ​യ​ത്. മാ​ർ​ച്ച് മാ​സം മു​ത​ൽ ഈ ​വി​ല വീ​ണ്ടു​മു​യ​ർ​ന്ന് 36000 വ​രെ​യെ​ത്തി​യി​രു​ന്നു. ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും വി​ല​യു​യ​ർ​ന്ന് 40,000 ക​ട​ന്നു. നി​ല​വി​ൽ 425 രൂ​പ വ​രെ ഒ​രു കി​ലോ കു​രു​മു​ള​കി​ന് വി​പ​ണി​യി​ൽ വി​ല​യു​ണ്ട്. അ​തേ​സ​മ​യം, വി​പ​ണി​യി​ൽ വി​ല​യു​യ​രു​ന്പോ​ഴും വ​ർ​ഷ​ങ്ങ​ളാ​യി ന​ഷ്ടം സ​ഹി​ച്ചു​വ​രു​ന്ന ക​ർ​ഷ​രി​ൽ പ​ല​രും നി​രാ​ശ​യോ​ടെ ത​ന്നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്.
പ്ര​തീ​ക്ഷ​യാ​യി വി​ല​യു​യ​രു​ന്പോ​ഴും വീ​ണ്ടു​മൊ​രു വി​ള​വെ​ടു​പ്പ് കാ​ല​മെ​ത്തു​ന്പോ​ൾ വി​ല കൂ​പ്പു​കു​ത്തു​മോ​യെ​ന്നാ​ണ് പ​ല​രു​ടെ​യും ആ​ശ​ങ്ക. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി ഉ​ൽ​പാ​ദ​ന​ച്ചി​ല​വ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വെ​ന്നാ​ണ് ക​ർ​ഷക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ങ്ങ​നെ മ​രു​ന്നു​ക​ൾ ചെ​യ്താ​ലും ദ്രു​ത​വാ​ട്ട​മ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യാ​ൽ കു​രു​മു​ള​ക് വ​ള്ളി​ക​ളോ​ടെ ത​ന്നെ ന​ശി​ച്ചു​പോ​കും. ഇ​ക്ക​ഴി​ഞ്ഞ സീ​സ​ണി​ൽ പോ​ലും ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളു​ള്ള പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഞ്ഞ​ളി​പ്പ് രോ​ഗ​മ​ട​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന​ത് കൊ​ണ്ട് മാ​ത്രം നി​ല​വി​ൽ കൃ​ഷി ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം പ​ല ക​ർ​ഷ​ക​ർ​ക്കു​മി​ല്ല. ന​ടീ​ൽ വ​സ്തു​ക്ക​ളും സാ​ന്പ​ത്തി​ക​സ​ഹാ​യ​വു​മെ​ല്ലാം ന​ൽ​കി സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ന്നാ​ൽ കൂ​ടു​ത​ൽ പേ​ർ വീ​ണ്ടും കു​രു​മു​ള​ക് കൃ​ഷി​യി​ലേ​ക്ക് തി​രി​യും.
പു​ൽ​പ്പ​ള്ളി​യി​ലും മ​റ്റും ഒ​രു ക​ട​യി​ൽ നി​ന്ന് പോ​ലും ഒ​രു ലോ​ഡ് കു​രു​മു​ള​ക് ക​യ​റ്റി​പ്പോ​കു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് എ​ല്ലാ​ക​ട​ക​ളി​ൽ നി​ന്നും കൂ​ടി ഒ​രു ലോ​ഡ് കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.