ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം
Sunday, May 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ണെ​ന്ന് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ്. ദി​വ​സേ​ന ആ​യി​രം പേ​ർ​ക്ക് പ്ര​തി​രോ​ധ വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​നാ​യി ക​ൽ​പ്പ​റ്റ എ​സ്ഡി​എം എ​ൽ​പി സ്കൂ​ളി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​വും മെ​ഡി​ക്ക​ൽ ടീ​മി​നേ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സെ​ന്‍റ​റി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ കു​ത്തി​വ യ്പ്പ് ​ന​ട​ത്തു​ന്നു​ണ്ട്.

കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ വെ​ള്ളാ​രം​കു​ന്നി​ലു​ള്ള ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഹോ​സ്റ്റ​ലി​ലാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സ​ക്കാ​യാ​ണ് 200 ബെ​ഡു​ക​ൾ ഉ​ള്ള സെ​ന്‍റ​ർ ഒ​രു​ക്കി​യ​ത്. ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​ട്ടു​ണ്ട്. പു​റ​മെ സേ​വ​ന ത​ൽ​പ​ര​രാ​യ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഡൊ​മി​സി​യി​ല​റി കെ​യ​ർ സെ​ന്‍റ​ർ (ഡി​സി​സി) മു​ണ്ടേ​രി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ട്ടി​ൽ യ​തീം​ഖാ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വു​മ​ൻ​സ് ഹോ​സ്റ്റ​ലി​ലാ​ണ് സൗ​ക​ര്യ​പ്പെ​ടു​ത്തി​യ​ത്. ഗു​രു​ത​ര​മ​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​രും വീ​ട്ടി​ൽ​താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കു​മാ​ണ് ഇ​വി​ടെ പ്ര​വേ​ശ​നം ന​ൽ​കു​ക. 100 പേ​ർ​ക്കു​ള്ള ബെ​ഡു​ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് മാ​റി​താ​മ​സി​ക്കാ​നു​ള്ള താ​ൽ​കാ​ലി​ക ഇ​ട​മാ​ണി​ത്.
ക​ൽ​പ്പ​റ്റ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി, ക​ൽ​പ്പ​റ്റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യം, ചെ​മ്മ​ന്നൂ​ർ ലൈ​ഫ്മി​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നീ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ ആ​ന്പു​ല​ൻ​സു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ​തും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആം​ബു​ല​ൻ​സ​ട​ക്കം നാ​ല് എ​ണ്ണം ത​യാ​റാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ക​ണ്‍​ട്രോ​ൾ ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ചാ​ൽ ഏ​ത് സ​മ​യ​ത്തും ആ​ന്പു​ല​ൻ​സ് സൗ​ക​ര്യം ല​ഭി​ക്കും. പ്ര​വ​ർ​ത്ത​ന ഏ​കോ​പ​ന​ത്തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റും ​മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​പ​ക​ൽ സേ​വ​ന​ത്തി​നാ​യി 10 ജീ​വ​ന​ക്കാ​രെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് പ്ര​ത്യേ​ക​മാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍-04936 203744. പാ​വ​പ്പെ​ട്ട​വ​രു​ടെ വി​ശ​പ്പ​ക​റ്റാ​ൻ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കു​ന്ന പ​രി​പാ​ടി​യാ​ണി​ത്. കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 28 വാ​ർ​ഡി​ലും ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. വാ​ർ​ഡ്ത​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തെ സേ​വ​ന സ​ന്ന​ദ്ധ​രാ​യ സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഇ​പ്പോ​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​ക്ക് കൂ​ടു​ത​ൽ സേ​വ​ന​ത്തി​നാ​യി 11 സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യേ​ഗ​സ്ഥ​ർ, ഒ​പ്പം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​വും കൂ​ടി ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് അ​റി​യി​ച്ചു.