കോ​വി​ഡ് വ്യാ​പ​നം: സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ പോ​ക​ണം
Sunday, May 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള​ള​വ​ർ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. പ​ന​മ​രം മ​ല​ബാ​ർ ട്രേ​ഡേ​ഴ്സ്, നെ​ല്ലി​യ​ന്പം ക​പ്പി​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ പോ​സി​റ്റീ​വ് ആ​യി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രു വ്യ​ക്തി ഈ ​മാ​സം അ​ഞ്ച് വ​രെ ക​ൽ​പ്പ​റ്റ സെ​ക്ഷ​നി​ൽ മീ​റ്റ​ർ റീ​ഡിം​ഗി​ന് പോ​യി​ട്ടു​ണ്ട്.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ കേ​സു​ക​ൾ വ​രു​ന്നു​ണ്ട്. പ​ള്ളി​ക്കു​ന്ന് പ​ള്ളി​ക്കു സ​മീ​പം പാ​ൽ സൊ​സൈ​റ്റി​യി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന വ്യ​ക്തി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ കെ​എ​സ്ബി റീ​ജ​ണ​ൽ ഓ​ഡി​റ്റ് ഓ​ഫീ​സി​ൽ 11 വ​രെ ജോ​ലി ചെ​യ്ത വ്യ​ക്തി പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. പു​ൽ​പ്പ​ള്ളി പ​ഞ്ച​യ​ത്തി​ൽ വാ​ർ​ഡ് ര​ണ്ട് ആ​ന​പ്പാ​റ ചാ​ത്ത​മം​ഗ​ലം കോ​ള​നി​യി​ൽ ആ​റി​ന് ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​റ് വ്യ​ക്തി​ക​ൾ ഇ​തി​നോ​ട​കം പോ​സി​റ്റീ​വ് ആ​യി​ട്ടു​ണ്ട്.

നൂ​ൽ​പ്പു​ഴ തി​രു​വ​ന്നൂ​ർ കോ​ള​നി​യി​ൽ പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ൾ​ക്ക് കോ​ള​നി​യി​ൽ സ​ന്പ​ർ​ക്ക​മു​ണ്ട്. അ​ടി​യാ​ർ മു​ത്തു​മാ​രി കോ​ള​നി, അ​ന്പ​ല​ക്കു​ന്നു കോ​ള​നി, കൊ​യി​ലേ​രി പൊ​ട്ട​ൻ​കൊ​ള്ളി കോ​ള​നി, കു​ഴി​വ​യ​ൽ കു​റു​മാ കോ​ള​നി, ഗ്രാ​മ​ത്തൂ​വ​ൽ കോ​ള​നി, വ​ള്ളു​വ​ടി ക​ല്ലൂ​ർ​കു​ന്നു കോ​ള​നി, പ​രി​യാ​രം മു​ട്ടി​ൽ കു​റു​മ​ൻ കോ​ള​നി, നെ​ൻ​മേ​നി കൊ​ള്ളി​വ​യ​ൽ കോ​ള​നി, പ​ഴേ​രി കോ​ള​നി, പ​ന​വ​ള്ളി മാ​പ്പി​ള​കൊ​ല്ലി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.