ലോ​ക്ക് ഡൗ​ണ്‍: കൃ​ഷി​പ്പ​ണി​ക​ളി​ൽ സ​ജീ​വ​മാ​യി ക​ർ​ഷ​ക​ർ
Wednesday, May 12, 2021 11:58 PM IST
ന​ട​വ​യ​ൽ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ൽ ത​ങ്ങു​ന്ന ക​ർ​ഷ​ക​ർ പ​ത്ത് ചു​വ​ട് ക​പ്പ​യെ​ങ്കി​ലും ന​ടു​ന്ന​തി​ന് നേ​രം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ്. വേ​ന​ൽ മ​ഴ ല​ഭി​ച്ച് മ​ണ്ണ് കു​തി​ർ​ന്ന​തോ​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​യ ചേ​ന്പ്, കാ​ച്ചി​ൽ, ചേ​ന, ഇ​ഞ്ചി എ​ന്നു വേ​ണ്ട എ​ല്ലാ കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്യാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.

ലോ​ക്ക്ഡൗ​ണ്‍ മൂ​ലം പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വീ​ട്ടി​ൽ ത​ങ്ങു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഉ​ള്ള സ്ഥ​ല​ത്ത് ക​പ്പ​യും ചേ​ന്പും കാ​ച്ചി​ലും കൃ​ഷി ചെ​യ്യു​ന്ന​ത്. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​വു​ന്ന​തി​നി​ട​യി​ലും ഇ​വ​യെ അ​തി​ജീ​വി​ക്കാം എ​ന്ന ത​യാ​റെ​ടു​പ്പി​ലു​മാ​ണ് കൃ​ഷി ഇ​റ​ക്കു​ന്ന​ത്. വ​രും കാ​ല​ങ്ങ​ളി​ൽ ഭ​ക്ഷ്യ ഭൗ​ർ​ല​ഭ്യം മു​ൻ​കൂ​ട്ടി കാ​ണു​ന്ന ക​ർ​ഷ​ക​ർ ക​പ്പ​യി​ലാ​ണ് പ്ര​തീ​ക്ഷ ക​ണ്ടെ​ത്തു​ന്ന​ത്. വെ​റു​തെ ഇ​രി​ക്കു​ന്ന സ​മ​യം പ​ത്ത് ചു​വ​ട് ക​പ്പ​യെ​ങ്കി​ലും ഇ​ട്ടാ​ൽ സ്വ​ന്തം ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ഉ​ള്ള​തെ​ന്ന് ക​ർ​ഷ​ക​നാ​യ ജ​യ്മോ​ൻ പു​ത്തു​ക്കാ​ട്ട് പ​റ​ഞ്ഞു. എ​ന്താ​യാ​ലും ലോ​ക്ക്ഡൗ​ണ്‍ കാ​ലം കാ​ർ​ഷി​ക രം​ഗ​ത്ത് മെ​ച്ച​പ്പെ​ട്ട അ​തി​ജീ​വ​ന മാ​ർ​ഗ​മാ​ണ് കാ​ണി​ച്ചു​ത​രു​ന്ന​ത്.

പു​ൽ​പ്പ​ള്ളി: വൈ​കി​യെ​ത്തി​യ വേ​ന​ൽ​മ​ഴ ക​നി​ഞ്ഞ​തോ​ടെ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ കൃ​ഷി​പ്പ​ണി​ക​ൾ സ​ജീ​വ​മാ​യി. ജി​ല്ല​യി​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്ര മ​ഴ ഇ​വി​ടെ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ക​ർ​ഷ​ക​ർ കൃ​ഷി​പ്പ​ണി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ണ്‍ കൂ​ടെ ആ​രം​ച്ച​തോ​ടെ മി​ക്ക​വ​രും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ്.

ക​ബ​നി ന​ദി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വ​ര​ണ്ടു​ണ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ പ​ച്ച​പ്പ​ണി​ഞ്ഞു. ജ​ല​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് വ​യ​ലു​ക​ളി​ൽ ര​ണ്ടാം നെ​ൽ​കൃ​ഷി പ​ല​രും എ​ടു​ത്തി​രു​ന്നി​ല്ല. ക​ർ​ഷ​ക​ർ​ക്കെ​ല്ലാം ആ​ശ്വാ​സം പ​ക​ർ​ന്നാ​ണ് ശ​ക്ത​മാ​യ മ​ഴ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത​ത്. ഇ​ഞ്ചി, കാ​ച്ചി​ൽ, ചേ​ന, ചേ​ന്പ്, മ​ര​ച്ചീ​നി, മ​ഞ്ഞ​ൾ എ​ന്നീ കൃ​ഷി​ക​ൾ​ക്കാ​ണ് ക​ർ​ഷ​ക​ർ ഊ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കെ​ല്ലാം വി​ല ഇ​ടി​ഞ്ഞെ​ങ്കി​ലും മ​റ്റൊ​രു പോം ​വ​ഴി​യും ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ണ്ണി​ൽ പ​ണി​യെ​ടു​ത്ത് ഭാ​ഗ്യം പ​രീ​ക്ഷി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. കി​ഴ​ങ്ങു​വ​ർ​ഗ​കൃ​ഷി​ക​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ക കൂ​ടി​യാ​ണ് ക​ർ​ഷ​ക​ർ.