മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം: ടി. ​സി​ദ്ദി​ഖ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
Monday, May 10, 2021 11:52 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​നു അ​ടി​യ​ന്ത​ര​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു നി​യു​ക്ത എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത​യ​ച്ചു. ഓ​ക്സി​ജ​ന്‍റെ അ​ഭാ​വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും ഓ​ക്സി​ജ​ൻ സ​പ്പോ​ർ​ട്ടോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രെ മ​റ്റാ​ശു​പ​ത്രി​ക​ളി​ലേ​ക്കു പ​റ​ഞ്ഞു​വി​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ത്ത്.
കോ​ഴി​ക്കോ​ട്ടു​ള്ള ഗോ​വി​ന്ദ് എ​യ​ർ ഏ​ജ​ൻ​സി​ക്കു ജി​ല്ല​യി​ൽ ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ സ​പ്ലൈ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളി​ൽ പ​ല​ർ​ക്കും ഓ​ക്സി​ജ​ൻ പി​ന്തു​ണ ആ​വ​ശ്യ​മാ​യി​രി​ക്ക​യാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ ശേ​ഷി മി​നി​റ്റി​ൽ 260 ലി​റ്റ​റാ​ണ്. ദി​വ​സം 180 ഡി ​ടൈ​പ്പ് സി​ലി​ണ്ട​റാ​ണ്(​മി​നി​റ്റി​ൽ 860 ലി​റ്റ​ർ) ഉ​പ​യോ​ഗം. എ​ന്നി​രി​ക്കെ ജ​ന​റേ​റ്റ​ർ ശേ​ഷി മി​നി​റ്റി​ൽ 1,500 ലി​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്.
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗ​താ​ഗ​ത ത​ട​സം ക​ണ​ക്കി​ലെ​ടു​ത്ത് ബ​ഫ​ർ സി​ലി​ണ്ട​ർ ഡി ​ടൈ​പ്പ് ജി​ല്ല​യി​ൽ സ്റ്റോ​ക്ക് ചെ​യ്യ​ണം. ജി​ല്ല​യി​ൽ പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ല​ട​ക്കം ഉ​പ​യോ​ഗ​ത്തി​നു കു​ടു​ത​ൽ ടെ​സ്റ്റ് കി​റ്റു​ക​ളും വാ​ക്സി​ൻ ഡോ​സു​ക​ളും അ​നു​വ​ദി​ക്ക​ണം. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു സൗ​ക​ര്യ​മു​ള്ള എ​മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സു​ക​ളും ജി​ല്ല​യ്ക്കു അ​നു​വ​ദി​ക്ക​ണം. മെ​ഡി​സി​ൻ ടോ​സി​ൽ സു​മാ​ബ് എ​ണ്ണം 50 ആ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.