വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആവശ്യപ്പെ‌ട്ട് പരാതി നൽകി
Monday, May 10, 2021 11:52 PM IST
നൂ​ൽ​പ്പു​ഴ: വ​ട​ക്ക​നാ​ട്, ക​രി​പ്പൂ​ർ, വ​ള്ളു​വാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​മ​ൽ ജോ​യി, വ​ള്ളു​വാ​ടി വാ​ർ​ഡ് മെം​ബ​ർ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഡി​എ​ഫ്ഒ യ്ക്ക് ​പ​രാ​തി ന​ൽ​കി. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശ്വ​ശ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ഉ​ള്ള​ട​ക്കം.

6.3 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

കാ​ട്ടി​ക്കു​ളം: ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 6.3 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് സം​ഘം കാ​ട്ടി​ക്കു​ളം ര​ണ്ടാം​ഗേ​റ്റ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ​മ​ദ്യം കൈ​വ​ശം​വ​ച്ച സി.​എ​സ്. സു​ധീ​ഷി​നെ​എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

25 കു​പ്പി മ​ദ്യം പി​ടി​കൂ​ടി
ഗൂ​ഡ​ല്ലൂ​ർ: കു​ന്ദ​ലാ​ടി​യി​ൽ നെ​ല്ലാ​ക്കോ​ട്ട പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 25 കു​പ്പി മ​ദ്യം പി​ടി​കൂ​ടി. എ​സ്ഐ മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.