കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക !!!
Monday, May 10, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളാ​യ ചു​മ, പ​നി, ജ​ല​ദോ​ഷം, ശ​രീ​ര​വേ​ദ​ന, ശ്വാ​സ​ത​ട​സം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ർ ടെ​സ്റ്റ് ന​ട​ത്താ​തെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​തെ​യും വീ​ടു​ക​ളി​ൽ തു​ട​രു​ന്ന​ത് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തി​നും മാ​ര​ക​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​ര​മാ​കു​ന്ന അ​വ​സ​ര​ത്തി​ൽ മാ​ത്രം ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യാ​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല.
കോ​വി​ഡ് മൂ​ലം ക​ടു​ത്ത ന്യൂ​മോ​ണി​യ​യും ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ് പെ​ട്ടെ​ന്ന് കു​റ​യു​ന്ന അ​വ​സ്ഥ​യും വ​രാ​നി​ട​യു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധി​ച്ച് പോ​സി​റ്റീ​വ് ആ​യാ​ലും വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ ക​ഴി​യാ​ൻ അ​വ​സ​ര​മു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ൾ മൂ​ർ​ച്ഛി​ക്കു​ന്ന സ​മ​യ​ത്ത് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ, കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​തു​കൊ​ണ്ട് മേ​ൽ​പ്പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യോ ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യോ വാ​ർ​ഡ് മെം​ബ​റെ​യോ അ​റി​യി​ക്കു​ക​യും ടെ​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ- വീ​ട്ടി​ലു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​ഭ്യ​ർ​ത്ഥി​ച്ചു.