കോ​വി​ഡ് ചി​കി​ത്സാ​ല​യം: ജ​ന​ങ്ങ​ളു​ടെ കൈ​യ​ടി നേ​ടി വാ​ട്ട​ർ അ​ഥോ​റി​റ്റി​യും വൈ​ദ്യു​തി ബോ​ർ​ഡും
Monday, May 10, 2021 11:50 PM IST
മു​ള്ള​ൻ​കൊ​ല്ലി: കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച പെ​രി​ക്ക​ല്ലൂ​ർ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ ര​ണ്ടു ദി​വ​സം മാ​ത്ര​മെ​ടു​ത്തു വെ​ള്ള​മെ​ത്തി​ച്ചു വാ​ട്ട​ർ അ​ഥോ​റി​റ്റി​യും ത്രീ ​ഫേ​സ് ലൈ​ൻ വ​ലി​ച്ചു വൈ​ദ്യു​തി​യെ​ത്തി​ച്ചു കെ​എ​സ്ഇ​ബി​യും ജ​ന​ങ്ങ​ളു​ടെ കൈ​യ​ടി നേ​ടി. വ​ർ​ഷ​ങ്ങ​ളാ​യി തീ​രാ​തെ​കി​ട​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നു യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ പെ​രി​ക്ക​ല്ലൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. 600 മീ​റ്റ​ർ നീ​ള​ത്തി​ൽ വ​ലി​യ വ്യാ​സ​മു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മെ​ത്തി​ച്ച​ത്. കെ​എ​സ്ഇ​ബി 500 മീ​റ്റ​ർ ത്രീ ​ഫേ​സ് ലൈ​നാ​ണ് വ​ലി​ച്ച​ത്. ഹോ​സ്റ്റ​ൽ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജോ​സ് നെ​ല്ലേ​ടം പ്ര​സം​ഗി​ച്ചു.
അ​ഞ്ചു ഹാ​ൾ, ടോ​യ്‌​ല​റ്റ്, അ​ടു​ക്ക​ള സൗ​ക​ര്യ​വും ഉ​ള്ള​താ​ണ് ട്രൈ​ബ​ൽ ഹോ​സ്റ്റ​ൽ. 180 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ച്ചു ഹോ​സ്റ്റ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കോ​വി​ഡ് എ​ഫ്എ​ൽ​ടി​സി​യാ​ക്കി മാ​റ്റാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ത​ദ്ദേ​ശ​വാ​സി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ ശ്ര​മ​മാ​ണ് ര​ണ്ടു പ്ര​വൃ​ത്തി​ക​ളും അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ​തെ​ന്നു വാ​ർ​ഡ്മെം​ബ​ർ പ​റ​ഞ്ഞു.