മൂ​ന്നു ക​ട​ക​ൾ​ക്ക് സീ​ൽ​ വ​ച്ചു
Wednesday, May 5, 2021 11:51 PM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മം ലം​ഘി​ച്ച് പ്ര​വൃ​ത്തി​ച്ച മൂ​ന്നു ക​ട​ക​ൾ അ​ധി​കൃ​ത​ർ സീ​ൽ​വച്ചു. ഉൗ​ട്ടി ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ സ​ര​സ്വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​തി​നാ​ണ് ക​ട​ക​ൾ സീ​ൽ​വെ​ച്ച​ത്. ഉ​ട​മ​ക​ളി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ത​ഹ​സി​ൽ​ദാ​ർ കു​പ്പു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ സ്വ​കാ​ര്യ മി​നി ബ​സി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​തി​ന് 5000 രൂ​പ പി​ഴ ചു​മ​ത്തി.