ക​ർ​ണാ​ട​ക​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ
Monday, May 3, 2021 11:58 PM IST
പു​ൽ​പ്പ​ള്ളി: ക​ർ​ണാ​ട​ക​യി​ലേ​യ്ക്ക് എ​ളു​പ്പം പ്ര​വേ​ശി​ക്കാ​മാ​യി​രു​ന്ന ക​ട​വു​ക​ളെ​ല്ലാം കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ച്ച​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കാ​തെ ക​ർ​ഷ​ക​ർ.

പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രി​ൽ പ​ല​രും ക​ർ​ണാ​ട​ക​യി​ലെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ രാ​വി​ലെ പോ​യി വൈ​കി​ട്ട് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. സാ​ന്പ​ത്തി​ക ലാ​ഭ​വും സ​മ​യ​ലാ​ഭ​വും പ​രി​ഗ​ണി​ച്ചു ക​ട​ത്ത് തോ​ണി​ക​ളി​ൽ ബൈ​ക്ക് അ​ക്ക​ര​യി​ക്ക​രെ ക​ട​ത്തു​ക​യാ​ണ് പ​തി​വ്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ച്ച്ഡി കോ​ട്ട എ​ത്താ​നു​ള്ള ഈ ​മാ​ർ​ഗ​മാ​ണ് ക​ർ​ഷ​ക​രെ​ല്ലാം പ്ര​യാ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫിക്കറ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ, ക​ബ​നി ക​ട​ന്നു​ള്ള ബൈ​ക്ക് യാ​ത്ര ക​ർ​ണാ​ട​ക പോ​ലീ​സ് നി​രോ​ധി​ച്ചി​രു​ന്നു.

ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​തി​ർ​ത്തി അ​ട​യ്ക്കാ​നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും ക​ഴി​ഞ്ഞ ദി​വ​സം മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. അ​തോ​ടെ ക​ട​വു​ക​ളും അ​ട​ച്ചു. കൂ​ലി​പ്പ​ണി​ക്കും കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ക്ക​ര​യി​ക്ക​രെ ക​ട​ക്കേ​ണ്ട​വ​രാ​ണ് ഇ​തുമൂ​ലം ദു​രി​ത​ത്തി​ലാ​യ​ത്. ബൈ​ര​ക്കു​പ്പ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് ഒ​ട്ടേ​റെ പേ​ർ കൂ​ലി​പ്പ​ണി​ക്ക് എ​ത്തു​ന്ന​ത് ക​ബ​നി​ഗി​രി, പെ​രി​ക്ക​ല്ലൂ​ർ, മ​ര​ക്ക​ട​വ്, ഗൃ​ഹ​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. തോ​ണി​യാ​ത്ര നി​രോ​ധി​ച്ച​തോ​ടെ ഇ​വ​ർ​ക്ക് തൊ​ഴി​ലെ​ടു​ക്കാ​ൻ ക​ഴി​യാ​താ​യി. ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​ന​ടീ​ലും അ​നു​ബ​ന്ധ ജോ​ലി​ക​ളും സ​ജീ​വ​മാ​യ സ​മ​യ​ത്താ​ണ് പ​ല​രും അ​തി​ർ​ത്തി ക​ട​ക്കാ​നാ​വാ​തെ വ​ല​യു​ന്ന​ത്.

കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​വാ​തെ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പു​ഴ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​തി​നാ​ൽ കു​റേ​യാ​ളു​ക​ൾ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ചാ​ടി​ക്ക​ട​ന്ന് എ​ത്തു​ന്നു​ണ്ട്. ക​ബ​നി​ന​ദി ക​ട​ന്ന് ആ​ളു​ക​ൾ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ ക​ർ​ണാ​ട​ക പോ​ലീ​സ് അ​ക്ക​രെ​യും കേ​ര​ള പോ​ലീ​സ് ഇ​ക്ക​രെ​യും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.