ര​ണ്ടാം ത​വ​ണ​യും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് ഒ.​ആ​ർ. കേ​ളു
Sunday, May 2, 2021 11:50 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യു​ടെ മ​നം നി​റ​ഞ്ഞ് ര​ണ്ടാം ത​വ​ണ​യും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച്
ഒ.​ആ​ർ.​കേ​ളു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​കെ. ജ​യ​ല​ക്ഷ്മി​യെ 9282 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ.​ആ​ർ.​കേ​ളു മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തെ വീ​ണ്ടും ചെ​ങ്കൊ​ടി പാ​റി​ച്ച​ത്.
കേ​ളു​വി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​ത് സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ തി​രു​നെ​ല്ലി​യി​ൽ. 4175 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം വ​ർ​ധി​ച്ചു. ആ​കെ പോ​ൾ ചെ​യ്ത 1,49,091 വോ​ട്ടി​ൽ 70807 വോ​ട്ട് ഒ.​ആ​ർ. കേ​ളു​വി​ന് ല​ഭി​ച്ച​പ്പോ​ൾ 61741 വോ​ട്ടാ​ണ് പി.​കെ. ജ​യ​ല​ക്ഷ്മി പി​ടി​ച്ച​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി പ​ള്ളി​യ​റ മു​കു​ന്ദ​ന് 12911 വോ​ട്ടും ല​ഭി​ച്ചു. എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ത്ഥി ബ​ബി​ത ശ്രീ​നു​വി​ന് 1966 വോ​ട്ടും ബി​എ​സ്പി സ്ഥാ​നാ​ർ​ത്ഥി വി​ജ​യ ചേ​ലൂ​രി​ന് 188 വോ​ട്ടും ല​ഭി​ച്ചു.
ഒ.​ആ​ർ. കേ​ളു​വി​ന് അ​പ​ര​നാ​യി നി​ർ​ത്തി​യ കെ.​കെ. കേ​ളു​വി​ന് 274 വോ​ട്ടും പി.​കെ. ജ​യ​ല​ക്ഷ്മി​ക്ക് അ​പ​ര​യാ​യി നി​ർ​ത്തി​യ ല​ക്ഷ്മി​ക്ക് 374 വോ​ട്ടും നോ​ട്ട​ക്ക് 792 വോ​ട്ടും ല​ഭി​ച്ചു. രാ​വി​ലെ ഏ​ഴി​ന് ത​ന്നെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മേ​രി​മാ​താ കോ​ള​ജി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 7.40 ഓ​ടെ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ സാ​നി​ധ്യ​ത്തി​ൽ സ്ട്രോം ​റൂം തു​റ​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ കൗ​ണ്ടിം​ഗ് ഹാ​ളി​ലേ​ക്ക് എ​ത്തി​ച്ചു. വ​ര​ണാ​ധി​കാ​രി സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ്പ് ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ണ്ണ​ൽ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വോ​ട്ടെ​ണ്ണ​ൽ.
കോ​ണ്‍​ഗ്ര​സ് കോ​ട്ട​ക​ൾ
തകർത്ത് ഒ.​ആ​ർ. കേ​ളു​
മാ​ന​ന്ത​വാ​ടി: മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തേ​രോ​ട്ടം ന​ട​ത്തി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ ര​ണ്ടാം വി​ജ​യം. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ജ​യ​ല​ക്ഷ്മി​ക്ക് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ല​ഭി​ച്ച​ത്. അ​തും 500 ൽ ​താ​ഴെ വോ​ട്ടു​ക​ൾ മാ​ത്രം. സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ലും ഗ​ണ്യ​മാ​യി വോ​ട്ടു കു​റ​ഞ്ഞു. ര​ണ്ടാം ത​വ​ണ​യും മു​ൻ മ​ന്ത്രി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി​യു​ടെ ദ​യ​നീ​യ പ​രാ​ജ​യം വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ൽ പ്ര​ത്യേ​കി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ത്തി​നും വ​ഴി വ​ച്ചേ​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.
സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ൽ പോ​ലും 319 വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടാ​ൻ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് സാ​ധി​ച്ച​ത്. ജ​യ​ല​ക്ഷ്മി​യു​ടെ സ്വ​ന്തം ബൂ​ത്താ​യ വാ​ളാ​ട് 10ാം ബൂ​ത്തി​ൽ 245 വോ​ട്ട് ജ​യ​ല​ക്ഷ​മി ലീ​ഡ് നേ​ടി​യ​പ്പോ​ൾ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലാ​കെ 319 വോ​ട്ട് ലീ​ഡ് എ​ന്ന​ത് യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ടു​ത്തോ​ളം ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന കാ​ര്യ​മാ​ണ്.
വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ 297 വോ​ട്ടി​ന്‍റെ​യും പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ൽ 462 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ജ​യ​ല​ക്ഷ്മി​ക്ക് ല​ഭി​ച്ച​ത്. ഒ.​ആ​ർ. കേ​ളു​വി​നാ​ക​ട്ടെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ 4175 വോ​ട്ട് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ 3199 വോ​ട്ടി​ന്‍റെ​യും എ​ട​വ​ക​യി​ൽ 1242 വോ​ട്ടി​ന്‍റെ​യും തൊ​ണ്ട​ർ​നാ​ടി​ൽ 881 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത് സ്വീ​കാ​ര്യ​ത എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.
ഇ​ത്ര​യും വ​ലി​യ വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല:
ഒ.​ആ​ർ. കേ​ളു
മാ​ന​ന്ത​വാ​ടി: വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യും വ​ലി​യ ഭൂ​രി​പ​ക്ഷം ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ഒ.​ആ​ർ. കേ​ളു. അ​ഞ്ച് വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വി​ജ​യം. എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.