അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും ആ​ശ​ങ്ക​ക​ള​ക​റ്റ​ണം: എ​കെ​എ​സ്ടി​യു
Tuesday, April 20, 2021 12:13 AM IST
ക​ൽ​പ്പ​റ്റ: പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടേ​യും ഡ്യൂ​ട്ടി​യി​ലു​ള്ള അ​ധ്യാ​പ​ക​രു​ടേ​യും ആ​ശ​ങ്ക​ക​ള​ക​റ്റി പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന് കു​റ്റ​മ​റ്റ​തും ശാ​സ്ത്രീ​യ​വു​മാ​യ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (എ​കെ​എ​സ്ടി​യു) പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സാ​നി​റ്റൈ​സ​ർ ന​ൽ​കി ശ​രീ​ര ഉൗ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്ന രീ​തി സ്കൂ​ളു​ക​ളി​ൽ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ​രെ പ​രീ​ക്ഷ​യി​ൽ ത​ട​സം വ​രാ​ത്ത രീ​തി​യി​ൽ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നോ രോ​ഗ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ പി​പി​ഇ കി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നോ നി​ല​വി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളി​ല്ല. ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രേ​യും പോ​സി​റ്റീ​വാ​കു​ന്ന കു​ട്ടി​ക​ളേ​യും പ്ര​ത്യേ​കം ക്ലാ​സ് റൂ​മു​ക​ളി​ൽ ഇ​രു​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കോ ഡ്യൂ​ട്ടി​യി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്കോ പി​പി​ഇ കി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് നി​ല​വി​ൽ ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.
ഇ​ങ്ങ​നെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന കു​ട്ടി​ക​ൾ അ​വ​രു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യും പി​പി​ഇ കി​റ്റ് സ്വ​ന്തം നി​ല​യി​ൽ വാ​ങ്ങു​ന്ന​തി​നു​മാ​യി വ​ലി​യ തു​ക മു​ട​ക്കേ​ണ്ടി വ​രു​ന്നു.
ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ള​ട​ക്കം ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന​തി​ന് വ​യ​നാ​ട്ടി​ലെ ഗോ​ത്ര​വി​ഭാ​ഗം കു​ട്ടി​ക​ൾ ഏ​റെ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ സ്കൂ​ളു​ക​ൾ സ്വ​ന്തം നി​ല​യ്ക്കാ​ണ് ഈ ​കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള യാ​ത്രാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​യി ഗോ​ത്ര​സാ​ര​ഥി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യോ കു​ട്ടി​ക​ൾ​ക്ക് ടി​എ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തിൽ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റേ​യും അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും ആ​ശ​ങ്ക​ക​ള​ക​റ്റി പ​രീ​ക്ഷാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ശാ​സ്തീ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.