വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Tuesday, April 20, 2021 12:12 AM IST
മാ​ന​ന്ത​വാ​ടി: വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം ജ​ന​ത്തി​ര​ക്ക് കോ​വി​ഡ് വ്യാ​പ​നം കൂ​ട്ടു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ കു​റു​ക്ക​ൻ​മൂ​ല പി​എ​ച്ച്സി​യി​ലും ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ലു​മാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.
എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രാ​ക​ട്ടെ എ​ത്ര​യും വേ​ഗം വാ​ക്സി​ൻ എ​ടു​ത്ത് മ​ട​ങ്ങ​ണ​മെ​ന്ന ചി​ന്ത​യി​ലും. അ​തു​കൊ​ണ്ട് ത​ന്നെ സാ​മൂ​ഹ്യ അ​ക​ല​മോ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ ആ​രും പാ​ലി​ക്കാ​റു​മി​ല്ല. രാ​വി​ലെ എ​ട്ടി​ന് വ​ന്നാ​ൽ പോ​ലും തി​ര​ക്ക് കാ​ര​ണം ഉ​ച്ച​യോ​ടെ മാ​ത്ര​മെ ക്യാ​ന്പി​ൽ നി​ന്നും മ​ട​ങ്ങാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ പ​റ​യു​ന്നു.
45 വ​യ​സ് ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വാ​ക്സി​ൻ എ​ടു​പ്പി​ക്ക​ണ​മെ​ന്ന ദൗ​ത്യം പൂ​ർ​ത്തി ക​രി​ക്ക​ണ​മെ​ങ്കി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക ത​ന്നെ വേ​ണം.
അല്ലാത്തപക്ഷം ഇ​ത്ത​രം ക്യാ​ന്പു​ക​ൾ ഫ​ല​ത്തേ​ക്കാ​ളേ​റെ വി​പ​രീ​ത ഫ​ല​മാ​യി​രി​ക്കും സൃ​ഷ്ടി​ക്കു​ക​യെ​ന്നാണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നത്.