സ്വീ​ക​ര​ണം ന​ൽ​കി
Tuesday, April 20, 2021 12:12 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​കെ.​എം.കു​ര്യാ​ക്കോ​സി​ന് സ്പ​ന്ദ​നം മാ​ന​ന്ത​വാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് ഡോ. ​എ. ഗോ​കു​ൽ​ദേ​വ് പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബാ​ബു ഫി​ലി​പ്പ്, പി​ആ​ർ​ഒ കെ.​എം.ഷി​നോ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​മു​സ്ത​ഫ, മെ​ഡി​ക്ക​ൽ കോ​ള​ജ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​സ്.​പി. പ്ര​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​നി​യെ
പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം

ഗൂ​ഡ​ല്ലൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഗൂ​ഡ​ല്ലൂ​രി​ലെ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പു​ളി​യം​പാ​റ സ്വ​ദേ​ശി ക​ലൈ​വാ​ണ​ൻ (35)യെ ​അ​റ​സ്റ്റു ചെ​യ്ത​ത്.