കോ​വി​ഡ് പ്ര​തി​രോ​ധം: അ​തി​ർ​ത്തി​ക​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി
Tuesday, April 20, 2021 12:12 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ (ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, ടാ​ക്സി​ക​ൾ, അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഒ​ഴി​കെ) കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് റി​സ​ൾ​ട്ട് ഹാ​ജ​രാ​ക്കു​ക​യോ അ​തി​ർ​ത്തി​യി​ലെ ടെ​സ്റ്റിം​ഗ് സെ​ന്‍റ​റി​ൽ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കു​ക​യോ വേ​ണം. അ​ല്ലാ​ത്ത​പ​ക്ഷം 14 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്ക​ണം.

അ​തി​ർ​ത്തി​യി​ൽ ടെ​സ്റ്റി​ന് വി​ധേ​യ​രാ​കു​ന്ന​വ​ർ റി​സ​ൾ​ട്ട് വ​രു​ന്ന​തു​വ​രെ​യും നി​ർ​ബ​ന്ധ​മാ​യും ഹോം ​ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തും റി​സ​ൾ​ട്ട് പോ​സി​റ്റീ​വ് ആ​കു​ന്ന​പ​ക്ഷം 14 ദി​വ​സം വ​രെ​യു​ള്ള ഹോം ​ക്വാ​റ​ന്‍റൈനി​ൽ തു​ട​രേ​ണ്ട​തു​മാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ മാ​ത്രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പു​റ​ത്തി​റ​ങ്ങാം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്കേ​ണ്ട​തും നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, ടാ​ക്സി​ക​ൾ, അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, 14 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് റി​സ​ൾ​ട്ട് നി​ർ​ബ​ന്ധ​മാ​യും അ​തി​ർ​ത്തി​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം.

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി
കോ​ള​ജി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന

ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഇ​തോ​ടെ പ്ര​തി​ദി​നം 2500 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ജി​ല്ല​യി​ൽ ന​ട​ത്താ​ൻ സാ​ധി​ക്കും.
കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വെ​റ്റ​റി​ന​റി മൈ​ക്രോ ബ​യോ​ള​ജി വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം അ​ക്കാ​ഡവ മി​ക് ലാ​ബി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ബ​ത്തേ​രി ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലാ​ണ് കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഒ​രേ​സ​മ​യം 96 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​ന്ന ര​ണ്ട് ആ​ർ​ടി​പി​സി​ആ​ർ മെ​ഷീ​നു​ക​ളും 46 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​വു​ന്ന ഒ​രു മെ​ഷീ​നു​മാ​ണ് ലാ​ബി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നോ​ഡ​ൽ ഓ​ഫീ​സ​റാ​യ വെ​റ്റ​റി​ന​റി മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ് ഡോ. ​ചി​ന്‍റു ര​വി​ച​ന്ദ്ര​ൻ, മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ് ഡോ. ​ഷ​ഫീ​ഖ് ഹ​സ്‌​സ​ൻ, ആ​റ് ലാ​ബ് ടെ​ക്നീ​ഷ്​ൻ​മാ​ർ, ര​ണ്ട് മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റാ​ഫ്, ര​ണ്ട് ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​ന​വും ലാ​ബി​ൽ ല​ഭ്യ​മാ​ണ്്. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ലാ​ബി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യ​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ
ക​ണ്‍​ട്രോ​ൾ റൂം

​ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വി​ദേ​ശ​ത്തു നി​ന്നും എ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള ക്വാ​റ​ന്ൈ‍​റ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നും വാ​ർ​ഡ്ത​ല ആ​ർ​ആ​ർ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് എ​ല്ലാ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ക്കും. കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദി​നെ നി​യ​മി​ച്ചു.

പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്

പു​ൽ​പ്പ​ള്ളി: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ടൗ​ണു​ക​ളി​ൽ മാ​സ്കി​ല്ലാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പു​ൽ​പ്പ​ള്ളി ടൗ​ണ്‍ ആ​ന​പ്പാ​റ റോ​ഡ്, മു​ള്ള​ൻ​കൊ​ല്ലി റോ​ഡ്, ബ​ത്തേ​രി പു​ൽ​പ്പ​ള്ളി റോ​ഡ്, താ​ന്നി​ത്തെ​രു​വ് റോ​ഡി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

ഇ​തി​നു പു​റ​മെ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്. ഒ​രാ​ഴ്ച്ചി​ക്കി​ടെ പു​ൽ​പ്പ​ള്ളി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ കാ​ര​ണം.

വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
ആ​രം​ഭി​ച്ചു

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റേയും സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്േ‍​റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 20 വാ​ർ​ഡു​ക​ളി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ചു. ഓ​രോ ക്യാ​ന്പി​ലും 800 മു​ത​ൽ 1000 പേ​ര് വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​നാ​യി എ​ത്തു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് 28 ന് ​സ​മാ​പി​ക്കും. ഇ​ന്ന് ആ​ടി​ക്കൊ​ല്ലി ദൈ​വ​മാ​ത എ​ൽ​പി സ്കൂ​ളി​ലും 21 ന് ​സ്വ​രാ​ജ് ലൈ​ബ്ര​റി ഷെ​ഡ്, 22 ന് ​അ​മൃ​ത സ്കൂ​ൾ പു​ൽ​പ്പ​ള്ളി, 23 ന് ​മ​ര​കാ​വ് പ​ള്ളി ഹാ​ൾ, 24,26 ന് ​ജി​എ​ൽ​പി​എ​സ് പാ​ക്കം, 27 ന് ​ആ​ച്ച​ന​ഹ​ള്ളി അ​ഗ്രോ ക്ലി​നി​ക്കി​ലും 28 ന് ​കാ​പ്പി​സെ​റ്റ് സ്കൂ​ളി​ലും ന​ട​ക്കും.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ്. വാ​ർ​ഡ് ത​ല​ങ്ങ​ളി​ലേ​ക്ക് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ച​തോ​ടെ സെ​ന്‍റ​റു​ക​ളി​ൽ ആ​ളു​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ്. ക്യാ​ന്പി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സ്, അ​നി​ൽ സി. ​കു​മാ​ർ, മ​ണി പാ​ന്പ​നാ​ൽ, ഒ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
ന​ട​ത്തി

മാ​ന​ന്ത​വാ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക​യി​ലെ എ​കെ​സി​സി, കെ​സി​വൈ​എം, മി​ഷ​ൻ ലീ​ഗ്, മാ​തൃ​വേ​ദി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്.

ക്യാ​ന്പി​ൽ 240 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് ക​വ​ല​ക്കാ​ട്ടി​ൽ, ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, 15 ാംവാ​ർ​ഡ് മെ​ന്പ​ർ കെ.​വി. ഗ​ണേ​ശ്, സ​ജി കു​ഴി​ക്കാ​ട്ടു​കു​ന്നേ​ൽ, ജി​ജി​ൽ കി​ഴ​ക്ക​ര​ക്കാ​ട്ട്, നോ​ബി​ൾ ചി​റ്റേ​ട​ത്ത്, സ​ഞ്ചു മ​രു​തു​മേ​ൽ​പ്പു​റ​ത്ത്, സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്
താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കോ​വി​ഡ് 19 വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നു താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ഴു​വ​ൻ ന​ഗ​ര​സ​ഭ സേ​വ​ന​ങ്ങ​ളും ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഫ്ര​ണ്ട് ഓ​ഫീ​സ് മു​ഖാ​ന്ത​ര​മാ​യി​രി​ക്കും ന​ട​ത്തു​ക.

ഓ​ഫീ​സി​ലെ വി​വി​ധ സെ​ക്ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു ജീ​വ​ന​ക്കാ​രു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഓ​ഫീ​സി​നു പു​റ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കും. കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഫീ​സി​ൽ വ​രു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

നീ​ല​ഗി​രി​യി​ൽ
ഞാ​യ​റാ​ഴ്ച​ക​ളി​ൽ
ലോ​ക്ക്ഡൗ​ണ്‍

ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്നു മു​ത​ലാ​ണ് ക​ർ​ഫ്യൂ. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ നാ​ല് വ​രെ​യാ​ണ് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫാ​ർ​മ​സി​ക​ൾ, പെ​ട്രോ​ൾ-​ഡീ​സ​ൽ പ​ന്പു​ക​ൾ, പാ​ൽ, പ​ത്രം വി​ത​ര​ണം, ഇ​ന്ധ​ന​ങ്ങ​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, എ​ന്നി​വ​യെ ക​ർ​ഫ്യൂ​വി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഹോ​ട്ട​ലു​ക​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ പ​ത്ത് വ​രെ​യും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു​വ​രെ​യും വൈ​കി​ട്ട് ആ​റു മു​ത​ൽ ഒ​ന്പ​ത് വ​രെ​യും പാ​ഴ്സ​ൽ അ​നു​വ​ദി​ക്കും. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ല​സ്ടു പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. കോ​ള​ജ് ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ക്കും. പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ നേ​ര​ത്തെ നി​ശ്ച​യി​ച്ച പോ​ലെ ന​ട​ക്കും.

നീ​ല​ഗി​രി​ ജി​ല്ല​യി​ൽ ഇ​തു​വ​രെ 3.94 ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഉൗ​ട്ടി, കൊ​ടൈ​ക്ക​നാ​ൽ, ഏ​ർ​ക്കാ​ട് തു​ട​ങ്ങി​യ സ്ഥലങ്ങളിൽ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​.

നെന്മേ​നി​യി​ൽ കോ​വി​ഡ്
വാ​ക്സി​ൻ ഉ​ത്സ​വ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെന്മേനി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ വാ​ക്സി​ൻ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. 23 ന് ​രാ​വി​ലെ 10 മു​ത​ൽ കോ​ളി​യാ​ടി പാ​രിഷ് ഹാ​ളി​ലാ​ണ് വാ​ക്സി​ൻ മേ​ള. കോ​ളി​യാ​ടി അ​ക്ഷ​യ​യു​ടേ​യും ടീം ​മി​ഷ​ൻ ബ​ത്തേ​രി​യു​ടേ​യും വി​ക്ട​റി ആ​ശു​പ​ത്രി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മെ​ഗാ വാ​ക്സി​ൻ മേ​ള ന​ട​ത്തു​ന്ന​ത്.

45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലും കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ വ​ഴി​യും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 22 ന് ​കു​ന്താ​ണി​യി​ലും ഗ​വ. എ​ൽ​പി സ്കൂ​ളി​ലും 23 ന് ​മ​ല​ങ്ക​ര യാ​ക്കോ​ബാ​യ പ​ള്ളി ഹാ​ളി​ലും 24 ന് ​അ​ന്പു​കു​ത്തി ഗ​വ. എ​ൽ​പി സ്കൂ​ളി​ലും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും. ആ​ലോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ, ജ​യ മു​ര​ളി, കെ.​വി. ശ​ശി, സു​ജാ​ത ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി എം. ​വി​നോ​ദ് കു​മാ​ർ പ്ര​സം​ഗി​ച്ചു.

പ​രി​ശോ​ധ​ന​ ക​ർ​ശ​ന​മാ​ക്കി
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ഇ​ന്ന​ലെ മു​ത​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സ​ജി മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, മാ​ർ​ക്ക​റ്റ്, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ്ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ൽ​ക​ര​ണ​വു​മാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സെ​പ്ക്ട​ർ​മാ​രാ​യ എ​സ്. അ​ജി​ത്ത്, ബി.​എ​സ്. ര​മ്യ തു​ട​ങ്ങി​യ​വ​രും ഉ​ണ്ട്.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.