ക​ബ​നി ജ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണമെന്ന്
Sunday, April 18, 2021 12:18 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത വേ​ന​ലി​ന് ആ​ശ്വാ​സ​മാ​യി മ​ഴ ല​ഭി​ച്ചു​വെ​ങ്കി​ലും ക​ബ​നി ന​ദി​യി​ലെ ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ൽ താ​ഴു​ന്ന​ത് അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യി ല​ഭി​ക്കു​ക​യും നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ർ​ണാ​ട​ക ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​ൽ നി​ന്നും കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും അ​ണ​ക്കെ​ട്ടി​ൽ നി​ന്നും ക​നാ​ലി​ലൂ​ടെ ജ​ലം തു​റ​ന്ന് വി​ടാ​ൻ തു​ട​ങ്ങി​യ​താ​ണ് ജ​ല​നി​ര​പ്പ് താ​ഴാ​ൻ കാ​ര​ണം. ക​ബ​നി​പ്പു​ഴ​യി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം ക​ർ​ണാ​ട​ക വ​ർ​ധി​പ്പി​ച്ച​തോ​ടെ പാ​റ​ക്കെ​ട്ടു​ക​ൾ തെ​ളി​ഞ്ഞ് തു​ട​ങ്ങി.

എ​ന്നാ​ൽ കേ​ര​ളാ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലാ​ത്ത​ത് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ക​യാ​ണ്. ക​ബ​നി​ന​ദി​യു​ടെ അ​ക്ക​രെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കു​ന്നു​ണ്ട്.

കൊ​ള​വ​ള്ളി, മ​ര​ക്ക​ട​വ്, ചേ​കാ​ടി, കൃ​ഗ​ന്നു​ർ, പെ​രി​ക്ക​ല്ലൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​തി​നാ​ൽ കൃ​ഷി​യി​റ​ക്കാ​നാ​വാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ വ​ർ​ഷാ​വ​ർ​ഷം കൃ​ഷി​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന​ത്തി​നാ​യി യാ​തൊ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.