പ്ര​തി​രോ​ധ​ത്തി​ന് സ​ർ​വ​ക​ക്ഷി പി​ന്തു​ണ
Saturday, April 17, 2021 12:11 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ക്ഷി നേ​താ​ക്ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ. പൊ​തു ഇ​ട​ങ്ങ​ളി​ലും വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ലും മ​റ്റും ആ​ളു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന​ത് പ​ര​മാ​വ​ധി നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ​പി​ജെ ഹാ​ളി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ, മ​ത, സ​മു​ദാ​യ സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ ജാ​ഗ്ര​ത കു​റ​വ് വ​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ജി​ല്ല ആ​ദ്യ ഘ​ട്ട​ത്തി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​ൽ സം​ഭ​വി​ച്ച പി​ഴ​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ളാ​യ പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക്ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ തു​ട​ങ്ങി​യ ആ​രോ​ഗ്യ സു​ര​ക്ഷ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ​വ​രും മ​ട​ങ്ങ​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് നി​ർ​ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള​ള സ്ഥാ​പ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വി​ട്ട് ന​ൽ​കാ​ൻ ത​യാ​റാ​ണ്. വാ​ക്സി​ൻ എ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വ​രെ ബോ​ധ​വ​ത്ക്ക​രി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും സം​ഘ​ട​ന നേ​താ​ക്കാ​ൾ അ​റി​യി​ച്ചു. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ൽ എ​ടു​ത്ത് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ് സു​കു​മാ​ർ, സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ. ​ബ​ൽ​പ്രീ​ത് സിം​ഗ്, ഡി​എം​ഒ ഡോ.​ആ​ർ.​രേ​ണു​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.