സം​സ്ഥാ​ന​ത്ത് വീ​ണ്ടും ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​രു​തെ​ന്ന്
Saturday, April 17, 2021 12:11 AM IST
മാ​ന​ന്ത​വാ​ടി: പെ​രു​ന്നാ​ൾ വി​പ​ണി മു​ന്നി​ൽ​ക്ക​ണ്ട് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ജി​എ​സ്ടി അ​ട​ച്ച തു​ണി​ത്ത​ര​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ സ്റ്റോ​ക്ക് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ഒ​രു ലോ​ക്ക് ഡൗ​ണി​ലൂ​ടെ വ്യാ​പാ​രി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ഭ​ര​ണ​കൂ​ട​ങ്ങ​ൾ നീ​ങ്ങ​രു​തെ​ന്ന് കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ഡീ​ലേ​ർ​സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ൽ എ​ല്ലാ​വി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് വ്യാ​പാ​രി​ക​ൾ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി രാ​ഷ്ടീ​യ​ക​ക്ഷി​ക​ൾ അ​ഴി​ഞ്ഞാ​ടി​യ​തി​ന്‍റെ തി​ക്ത​ഫ​ലം വ്യാ​പാ​രി​ക​ളു​ടെ ത​ല​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പോ​ലും വ്യാ​പാ​ര സ​മൂ​ഹ​ത്തെ നി​ല​നി​ർ​ത്തു​ന്ന ഒ​രു സ​ഹാ​യ​മോ പാ​ക്കേ​ജു​ക​ളോ പ്ര​ഖ്യാ​പി​ക്കാ​ത്ത മു​ന്ന​ണി​ക​ൾ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ വ്യാ​പാ​രി സ​മൂ​ഹ​ത്തെ ദ്രോ​ഹി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. അ​ജി​ത്ത്, നി​സാ​ർ ദി​ൽ​വേ, മു​ത്ത​ലി​ബ് ലു​ലു, അ​യൂ​ബ് ഖാ​ൻ ബ​ത്തേ​രി, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ലി​ബ​ർ​ട്ടി മ​മ്മൂ​ട്ടി, ശ്രീ​ജ ശി​വ​ദാ​സ്, സി​ജി​ത്ത് ജ​യ​പ്ര​കാ​ശ്, അ​ഷ്റ​ഫ് വൈ​ത്തി​രി, പ​വി​ത്ര​ൻ കാ​ട്ടി​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടെ​ക്നി​ക്ക​ൽ സ്കൂ​ൾ പ്ര​വേ​ശ​നം: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 30 വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ ന​ട​ക്കും. ഫോ​ണ്‍: 9496343883, 9400199656.